പത്തനംതിട്ട: ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ അങ്കണവാടി നടപ്പിലാക്കുന്ന "കൂട്ട് കൂടി പാട്ട് പാടാം" പരിപാടിക്ക് തുടക്കമായി. ആറന്മുള ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുന്നത്തുകര പതിനൊന്നാം വാർഡിലെ 80-ാം നമ്പർ അങ്കണവാടിയിലാണ് പരിപാടി നടന്നത്.
ബീറ്റ് ഓഫീസർ എം. സുൽഫിഖാൻ റാവുത്തർ പരിപാടി ഉദ്ഘാടനം ചെയ്‌തു. കുഞ്ഞുങ്ങളുടെ ഭാവനകൾ തിരിച്ചറിയാനും അവരെ പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടിയുടെ ലക്ഷ്യം. അങ്കണവാടികളിലെ കൊച്ചു കൂട്ടുകാരോടൊപ്പം പാട്ടുപാടിയും കഥകൾ പറഞ്ഞും പൊലീസ് അവരുടെ സന്തോഷത്തിൽ പങ്ക് ചേർന്നു.