പത്തനംതിട്ട: തിരുവല്ലയിൽ സർക്കാർ സ്ഥാപനത്തിന്‍റെ പേരിനോട് സാമ്യം തോന്നും വിധമുള്ള ധനകാര്യ സ്ഥാപനം വഴി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പേരിൽ നിന്നും കോടികൾ തട്ടിയ കേസിലെ പ്രതിയെ തിരുവല്ലയിലെ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളാ ഹൗസിങ്ങ് ഫിനാൻസ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിന്‍റെ എംഡിയും തട്ടിപ്പിലെ മുഖ്യ സൂത്രധാരനുമായ അടൂർ ചൂരക്കോട് ചാത്തന്നൂർപ്പുഴ മുല്ലശ്ശേരിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നായരെയാണ് ( 56 ) ചൊവ്വാഴ്ച ഉച്ചയോടെ തെളിവെടുപ്പിനായി തിരുവല്ല കച്ചേരിപ്പടിയിലെ ബ്രാഞ്ചിൽ എത്തിച്ചത്. സംസ്ഥാനത്താകമാനമുള്ള 28 ശാഖകളിലൂടെ 150 കോടി രൂപയ്ക്ക് മുകളിൽ തട്ടിയെടുത്ത ശേഷം ഉണ്ണികൃഷ്ണൻ ഉൾപ്പടെയുള്ള പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തട്ടിപ്പിനിരയായതിൽ സാധാരണക്കാർ മുതൽ ഗസറ്റഡ് റാങ്കിൽ നിന്ന് വിരമിച്ചവർ വരെയുണ്ട്.
സർക്കാർ സ്ഥാപനം എന്നപേരിൽ തട്ടിപ്പ്: പ്രതിയുമായി തെളിവെടുപ്പ് നടത്തി - pathanamthitta
ആയിരക്കണക്കിന് പേരിൽ നിന്നും കോടികൾ തട്ടിയ കേസിലെ പ്രതിയെ തിരുവല്ലയിലെ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.