പത്തനംതിട്ട: ജില്ലയിൽ ഇന്ന് 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 50 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഒമ്പത് പേർ വിദേശ രാജ്യങ്ങളിൽ നിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
407 പേർ രോഗികളായിട്ടുണ്ട്. 425 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ 1267 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 1407 പേരും നിരീക്ഷണത്തിലാണ്.