ETV Bharat / state

ഹരിവരാസനം പുരസ്‌കാരം 15ന് ഇളയരാജക്ക് സമർപ്പിക്കും - harivarasanam award

ജനുവരി 15 ന് ശബരിമല വലിയ നടപന്തലിൽ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും.

ഹരിവരാസനം പുരസ്‌കാരം  സംഗീതജ്ഞന്‍ ഇളയരാജ  സംസ്ഥാന സര്‍കാരിന്‍റെ ഹരിവരാസനം പുരസ്‌കാരം  illayaraja wins harivarasanam award  harivarasanam award  pathanamthitta latest news
ഹരിവരാസനം പുരസ്‌കാരം
author img

By

Published : Jan 14, 2020, 7:44 AM IST

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിവരാസനം പുരസ്‌കാരം പ്രശസ്‌ത സംഗീതജ്ഞന്‍ ഇളയരാജക്ക് ജനുവരി 15 ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിക്കും.ശബരിമല വലിയ നടപന്തലിലാണ് ചടങ്ങുകള്‍ നടക്കുക. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, അഡ്വ.എൻ.വിജയകുമാർ, ആന്‍റോ ആന്‍റണി എം.പി, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ദേവസ്വം ഓംമ്പുഡ്സ്മാന്‍ പി.ആർ.രാമൻ, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ശബരിമല ഹൈപ്പവർ കമ്മിറ്റി മുൻ ചെയർമാൻ കെ.ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.

ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ജ്യോതിലാൽ ചടങ്ങിൽ പ്രശസ്‌തിപത്രം വായിക്കും. നടൻ ജയറാം ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങളും ചടങ്ങിൽ മുഖ്യാതിഥികളാകും. പുരസ്‌കാര വിതരണ ചടങ്ങിന് ശേഷം ഇളയരാജയുടെ സംഗീത കച്ചേരിയും നടക്കും.

Intro:ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം നാളെ ഇസൈ ജ്ഞാനി ഇളയരാജയ്ക്ക് സമ്മാനിക്കും
Body:ശബരിമല വലിയ നടപന്തലിൽ മകരവിളക്ക് ദിനമായ നാളെ 15 ന് നടക്കുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇളയരാജയ്ക്ക് അവാർഡ് സമ്മാനിക്കുക. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്നാണ് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം അവാർഡ്.ശബരിമലയിലെ സ്റ്റേജിൽ നടക്കുന്ന അവാർഡ് സമർപ്പണ ചടങ്ങിൽ രാജു എബ്രഹാം എം.എൽ എ അധ്യക്ഷത വഹിക്കും. .തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു ,ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, അഡ്വ.എൻ.വിജയകുമാർ, ആന്റോ ആന്റണി എം.പി ,ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി, ദേവസ്വം ഓംപുഡ്സ്മാൻ പി.ആർ.രാമൻ, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ശബരിമല ഹൈപ്പവർ കമ്മിറ്റി മുൻ ചെയർമാൻ കെ.ജയകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ജ്യോതിലാൽ ചടങ്ങിൽ പ്രശസ്തി പത്രം വായിക്കും. നടൻ ജയറാം ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങളും ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.അവാർഡ് വിതരണ ചടങ്ങിനു ശേഷം ഇളയരാജയുടെ സംഗീത കച്ചേരിയും നടക്കും.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.