ETV Bharat / state

യുവതിയേയും ഭർത്താവിനെയും വീട്ടിൽ കയറി മർദിച്ചു; പ്രതി പിടിയിൽ

ബന്ധു ബാറിൽ വച്ച് തല്ലിയ യുവാവിനെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചുവരുത്തി അപമാനിച്ചു വിട്ടത് ബന്ധുക്കൾ ചോദിക്കാൻ പോയതിലുള്ള വിരോധത്തില്‍ യുവാവിനെയും കുടുംബത്തെയും മര്‍ദിച്ച പ്രതി അറസ്റ്റിൽ

man got arrest in pathanamthitta  attacked of husband and wife  pathanamthitta husband and wife attack  latest news in pathanamthitta  accused deepu t t  latest news today  husband and wife got attack  accused got arrested  വീട്ടിൽ കയറി മർദിച്ചു  പ്രതി പിടിയിൽ  യുവതിയെയും ഭർത്താവിനെയും വീട്ടിൽ കയറി മർദിച്ചു  ബന്ധു ബാറിൽ വച്ച് തല്ലിയ യുവാവിനെ  ചർച്ചയ്ക്ക് വിളിച്ചുവരുത്തി അപമാനിച്ചു  താനുംമൂട്ടിൽ വീട്ടിൽ അജിത്തിനെ മര്‍ദിച്ചിരുന്നു  പ്രതി ദീപു ടി ടി  പത്തനംതിട്ട ആക്രമണം  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
യുവതിയെയും ഭർത്താവിനെയും വീട്ടിൽ കയറി മർദിച്ചു; പ്രതി പിടിയിൽ
author img

By

Published : Oct 10, 2022, 7:19 AM IST

പത്തനംതിട്ട: യുവാവിനെയും ഭാര്യയേയും വീട്ടിൽ കയറി മർദിച്ച പ്രതി അറസ്റ്റിൽ. തന്‍റെ ബന്ധു ബാറിൽ വച്ച് തല്ലിയ യുവാവിനെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചുവരുത്തി അപമാനിച്ചു വിട്ടത് ബന്ധുക്കൾ ചോദിക്കാൻ പോയതിലുള്ള വിരോധത്തിലാണ് യുവാവിനും കുടുംബത്തിനും മര്‍ദനമേറ്റത്. തോട്ടപ്പുഴശ്ശേരി പുല്ലാട് മോസ്കോ പടി താന്നിമൂട്ടിൽ ദീപു ടി ടി (37) ആണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത്.

ഇയാളുടെ ബന്ധു ഹരിദാസ് ഒരാഴ്‌ച മുമ്പ് കോഴഞ്ചേരി ബാറിൽവച്ച് തൊട്ടപ്പുഴശ്ശേരി പുല്ലാട് മോസ്കോപടി താനുംമൂട്ടിൽ വീട്ടിൽ അജിത്തിനെ മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചയ്ക്കായി ഹരിദാസിന്റെ വീട്ടിലെത്തിയ അജിത്തിനെയും ബന്ധുക്കളെയും ദീപുവും ഹരിദാസും ചേർന്ന് അപമാനിച്ച്‌ ഇറക്കിവിട്ടു. തുടർന്ന് അജിത്തിന്റെ ഭാര്യ വിനീതയുടെ ബന്ധുക്കൾ ദീപു ജോലി ചെയ്യുന്ന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചോദിക്കാനെത്തി.

ഇതിന്‍റെ വിരോധത്തിൽ വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 07) വൈകിട്ട് 6.15 ന് വീട്ടിൽ അതിക്രമിച്ചകയറി അജിത്തിനെയും ഭാര്യയേയും പ്രതി ദീപു മർദിക്കുകയായിരുന്നു. ഭർത്താവിനെ തള്ളിത്താഴെയിടുന്നതു കണ്ട് ഓടിയത്തിയ വിനീതയെ മുടിക്കുത്തിൽ പിടിച്ച് വലിച്ചു പുറത്താക്കിയശേഷം, മുറ്റത്തിട്ട് മർദിക്കുകയായിരുന്നു. കൈപിടിച്ച് തിരിച്ച പ്രതി, യുവതിയുടെ പുറത്തും തലയിലും ഇടിക്കുകയും, കഴുത്തിൽ അമർത്തിപ്പിടിക്കുകയും, വയറിൽ തൊഴിക്കുകയും ചെയ്യുന്നതിനിടെ ധരിച്ചിരുന്ന നൈറ്റി കീറുകയും ചെയ്‌തു.

പിറ്റേന്ന്, സ്റ്റേഷനിലെത്തി വിവരം പറഞ്ഞ വിനീതയുടെ വിശദമായ മൊഴി വനിതാ രേഖപ്പെടുത്തി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയെ വൈകിട്ടോടെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്‌തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു.

തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ് ഐ താഹാകുഞ്ഞിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ സി പി ഓമാരായ അഭിലാഷ്, അരുൺ, സാജൻ എന്നിവരാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.