ETV Bharat / state

'ക്രൂരമായി മർദിച്ചു, പെപ്പർ സ്പ്രേ അടിച്ചു'; അഫ്‌സാനയുടെ മൊഴിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

നൗഷാദിനെ കൊന്നു എന്ന് പറഞ്ഞത് പൊലീസ് മർദനത്തെ തുടർന്നാണെന്ന അഫ്‌സാനയുടെ മൊഴി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. അന്വേഷണ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് നിർദേശം.

afsana alleagtion against police  afsana  noushad murder case  noushad murder case afsana  afsana alleagtion in noushad murder case  അഫ്‌സാന  അഫ്‌സാനയുടെ മൊഴിയിൽ അന്വേഷണം  പൊലീസിനെതിരെ അഫ്‌സാനയുടെ മൊഴി  അഫ്‌സാന മനുഷ്യാവകാശ കമ്മിഷൻ  മനുഷ്യാവകാശ കമ്മിഷൻ നൗഷാദ് തിരോധാനം  നൗഷാദ് തിരോധാനം  അഫ്‌സാന നൗഷാദ്  noushad missing case  noushad missing case afsana
afsana
author img

By

Published : Aug 1, 2023, 12:33 PM IST

പത്തനംതിട്ട : പൊലീസിൻ്റെ ക്രൂരമർദനത്തെ തുടർന്നാണ് കലഞ്ഞൂർ നൗഷാദിനെ കൊലപ്പെടുത്തി എന്ന പറഞ്ഞതെന്ന് ഭാര്യ അഫ്‌സാന വെളിപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി.

ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. പൊലീസ് ക്രൂരമായി മർദിച്ചെന്നും വായിൽ പെപ്പർ സ്പ്രേ അടിച്ചെന്നും അഫ്‌സാന വെളിപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കൊന്നുകുഴിച്ചുമൂടി എന്ന് മൊഴി, പിന്നാലെ നൗഷാദിനെ കണ്ടെത്തി പൊലീസ് : നൗഷാദിനെ താൻ കൊന്നുകുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാന പൊലീസിന് നൽകിയ മൊഴി. സുഹൃത്തിന്‍റെ സഹായത്തോടെ മൃതദേഹം ഗൂഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയെന്നും അഫ്‌സാന മൊഴി നല്‍കി. തന്‍റെ പെട്ടി ഓട്ടോയില്‍ നൗഷാദിന്‍റെ മൃതദേഹം കൊണ്ടുപോയി എന്ന് അഫ്‌സാന പറയുന്നത് പച്ചക്കള്ളമാണെന്ന് സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്‌ത നസീർ പറഞ്ഞിരുന്നു.

കലഞ്ഞൂർ വണ്ടണി പടിഞ്ഞാറ്റേതിൽ വീട്ടിൽ അഷറഫിന്‍റെ മകൻ നൗഷാദിനെ ഒന്നര വർഷം മുൻപാണ് കാണാതായത്. തുടർന്ന് മകനെ കാണാനില്ലെന്ന പിതാവിന്‍റെ പരാതി പ്രകാരം കൂടൽ പൊലീസ് നൗഷാദിന്‍റെ തിരോധാനത്തിൽ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. അടൂർ വടക്കടത്തുകാവ് പരുത്തിപ്പാറ പള്ളിക്ക് സമീപത്തുള്ള വീട്ടിൽ അഫ്‌സാനയും കുട്ടികളുമൊത്ത് വാടകയ്ക്ക് താമസിക്കുന്നതിനിടെ 2021 നവംബർ ഒന്ന് മുതൽ നൗഷാദിനെ കാണാതാവുകയായിരുന്നു.

2022 ജൂലൈ 27ന് നൗഷാദിന്‍റെ ഭാര്യ അഫ്‌സാനയെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തപ്പോൾ, ഭർത്താവിനെ താൻ കൊന്നു എന്ന് യുവതി മൊഴി നൽകുകയായിരുന്നു. പക്ഷേ, മൂന്ന് ദിവസം മുമ്പ് ഇവർ നൗഷാദിനെ അടൂരില്‍ വച്ച് കണ്ടു എന്ന് സ്‌റ്റേഷനിൽ അറിയിച്ചതിനെ തുടർന്നായിരുന്നു അഫ്‌സാനയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

പൊലീസ് ഇൻസ്‌പെക്‌ടർ പുഷ്‌പകുമാറിന്‍റെ നേതൃത്വത്തിൽ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോൾ കൊന്ന് കുഴിച്ചുമൂടി എന്നും മറ്റും പരസ്‌പര വിരുദ്ധമായി യുവതി സംസാരിക്കുകയായിരുന്നു. മൃതദേഹം മറവ് ചെയ്‌തു എന്ന് പറഞ്ഞ ഇടങ്ങളിലെല്ലാം യുവതിയെ എത്തിച്ച് പൊലീസ് അന്വേഷണം നടത്തുകയും ചെയ്‌തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂലൈ 28ന് പൊലീസ് നൗഷാദിനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി. കാണാൻ ഇല്ല എന്ന വിവരം മാധ്യമങ്ങളിലൂടെ ലുക്ക് ഔട്ട് നോട്ടിസായി പുറത്തുവന്നതിന് പിന്നാലെ തൊടുപുഴ ഭാഗത്തുള്ളതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.

മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാരോപിച്ച്, ഭാര്യ അഫ്‌സാന വിളിച്ചുകൊണ്ടുവന്ന ഒരു സംഘം ആളുകൾ തന്നെ മർദിച്ചതായും ഇതിനെ തുടർന്ന് പിറ്റേ ദിവസം നാടുവിടുകയായിരുന്നു എന്നുമാണ് നൗഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പേടിച്ചിട്ടാണ് നാട്ടിൽ വരാതിരുന്നതെന്നും നൗഷാദ് പറഞ്ഞു.

നാടുവിട്ടതിൽ പിന്നെ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല. തൊടുപുഴയിൽ ഒരു കൃഷിയിടത്തിൽ ജോലി ചെയ്‌ത് ജീവിക്കുകയായിരുന്നു. ഇപ്പോൾ മാധ്യമ വാർത്തകൾ വഴിയാണ് സംഭവങ്ങൾ അറിഞ്ഞത്. ഭാര്യക്ക് ചില മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി തോന്നിയിട്ടുണ്ടെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

Also read : Naushad Missing case| 'ഭാര്യക്കൊപ്പം പോകേണ്ട, മക്കളെ തിരികെ വേണം', തൊടുപുഴയില്‍ കണ്ടെത്തിയ നൗഷാദിനെ കൂടലിലെത്തിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.