ETV Bharat / state

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഹോമിയോപ്പതി വകുപ്പ്

author img

By

Published : Apr 27, 2021, 5:27 PM IST

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളിലും ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം  ഹോമിയോപ്പതി വകുപ്പ്  പത്തനംതിട്ട കൊവിഡ്  homeopathy department
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഹോമിയോപ്പതി വകുപ്പ്

പത്തനംതിട്ട: കൊവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലാ ഹോമിയോപ്പതി വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളിലും ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. രോഗ വ്യാപനം കൂടുതലായുള്ള പഞ്ചായത്തുകളില്‍ അതത് തദ്ദേശ സ്ഥാപനത്തിന്‍റെ സഹായത്തോടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് വിതരണം വ്യാപകമായി നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജുകുമാര്‍ അറിയിച്ചു.

പട്ടിക ജാതി- പട്ടിക വര്‍ഗ കോളനികളിൽ അതത് പാഞ്ചായത്തുകളുമായി ബന്ധപ്പെട്ട് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ഉറപ്പാക്കുകയും അനുബന്ധ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ആശാ പ്രവര്‍ത്തകര്‍ / ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേന വീടുകളില്‍ മരുന്ന് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

Read More: ആറന്മുള, കോയിപ്പുറം പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് ലഭ്യത, പോസ്റ്റ് കൊവിഡ് ഹോമിയോപ്പതി ചികിത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ഹോമിയോപ്പതി പത്തനംതിട്ട ജില്ലാ കൊവിഡ് റെസ്‌പോണ്‍സ് സെല്‍ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ 9447040126 , 9447040127.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.