പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുന്നതിനാൽ മണിയാര്‍ ബാരേജിന്‍റെ അഞ്ചു ഷട്ടറുകൾ 10 മുതൽ 60 സെൻറീമീറ്റർ വരെ ഉയർത്താൻ സാധ്യത. ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ഏതുസമയത്തും അഞ്ചു ഷട്ടറുകൾ 10 മുതൽ 60 സെൻറീമീറ്റർ വരെ ഉയർത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കക്കാട്ട് പമ്പയാർ തീരത്ത് താമസിക്കുന്നവരും മണിയാർ, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്‌ടർ പി ബി നൂഹ് അറിയിച്ചു. ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനാണ് ഷട്ടറുകള്‍ തുറക്കുന്നത്.
കനത്ത മഴ; മണിയാര്‍ ബാരേജിന്‍റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് അറിയിപ്പ് - കനത്ത മഴ വാര്‍ത്ത
കക്കാട്ട് പമ്പയാർ തീരത്ത് താമസിക്കുന്നവരും മണിയാർ, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം