പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴ തുടരുന്നു. തെക്ക്-കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്‌നാട്ടിലും സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് ജില്ലയില്‍ അതിശക്തമായ മഴ ലഭിക്കുന്നത്. ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യർ ഉദ്യോഗസ്ഥർക്ക് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കാറ്റിലും മഴയിലും ഒറ്റപ്പെട്ട നാശനാഷ്‌ട സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. അടൂരിൽ മരം വീണ് രണ്ടു വീടുകൾക്ക് ഭാഗികമായി നാഷനഷ്‌ടം സംഭവിച്ചു. അടൂർ തുമ്പമൺ മാമ്പിലാലി തുണ്ടിയിൽ വീടിന് മുകളിലേക്ക് ആഞ്ഞിലി മരം ഒടിഞ്ഞ് വീണ് വീടിന് ഭാഗികമായ നാശനഷ്‌ടം സംഭവിച്ചു. അടൂർ മങ്ങാട് തടത്തിൽ വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകി വീണു.
അച്ചൻ കോവിലാറ്റിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. ദുരന്ത സാധ്യത മേഖലകളില്‍ നിന്ന് ആളുകളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലെ യാത്ര ഒഴിവാക്കണമെന്നും നിർദേശം.
അതേസമയം, കക്കി ആനത്തോട് ഡാമിന്‍റെ രണ്ടാമത്തെ ഷട്ടർ 15 സെന്‍റി മീറ്ററും മൂഴിയാർ ഡാമിന്‍റെ രണ്ടാമത്തെ ഷട്ടർ 5 സെന്‍റി മീറ്ററും ഉയർത്തി. മണിയാർ ഡാമിന്‍റെ 4 ഷറ്ററുകൾ ഉയർത്തിയിട്ടുണ്ട്.
Also read: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്