ETV Bharat / state

പത്തനംതിട്ടയിൽ കനത്ത മഴയും ഉരുള്‍പൊട്ടലും; വൃദ്ധയെ ഒഴുക്കിൽപെട്ട് കാണാതായി, ജില്ലയില്‍ റെഡ് അലര്‍ട്ട് - pathanathitta sabarimala

Pathanamthitta Landslide : പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നിടത്ത് ഉരുള്‍പൊട്ടിയതായാണ് സൂചന. അതിശക്തമായ മഴ കണക്കിലെടുത്ത് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

pta rain  Heavy Rain In Pathanamthitta Landslide Reported  Pathanamthitta Landslide  pathanamthitta rain  പത്തനംതിട്ടയിൽ കനത്ത മഴയും ഉരുള്‍പൊട്ടലും  pathanamthitta red alert  pathanamthitta weather update  kerala weather update
Heavy Rain In Pathanamthitta- Landslide Reported
author img

By ETV Bharat Kerala Team

Published : Nov 22, 2023, 9:59 PM IST

പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനിടെ ആറന്മുളയിൽ ഒരാളെ തോട്ടിൽ വീണ് കാണാതായി. നാരങ്ങാനം വലിയകുളത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ സുധർമ്മ (71) എന്ന സ്ത്രീയെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായതായത്. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും ചേർന്ന് ഇവരെ കണ്ടത്താനുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ വലിയകുളം - ചണ്ണമാങ്കൽ - ചെറുകോൽ ഭാഗത്തു കൂടി ഒഴുകുന്ന തോട്ടിലൂടെ പമ്പയാറിൽ എത്താൻ സാധ്യതയുണ്ടെന്നും, തോടിന്‍റെ കരയിൽ താമസിക്കുന്നവര്‍ എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്നും ആറന്മുള പൊലീസ് അറിയിച്ചു.

റെഡ് അലർട്ട്: ജില്ലയിൽ ഇന്ന് പെയ്‌ത കനത്ത മഴയിൽ പല ഭാഗങ്ങളിലും വെള്ളം കയറി. പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിശക്തമായ മഴ കണക്കിലെടുത്ത് ജില്ലയിൽ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചു. മൂന്നിടത്ത് ഉരുള്‍പൊട്ടിയതായാണ് സൂചന. കോഴഞ്ചേരി താലൂക്കിലെ ഉരുൾപൊട്ടൽ അധികൃതർ സ്ഥിരീകരിച്ചു. ഇലന്തൂർ വില്ലേജിൽ നാലാം വാർഡിൽ കൊട്ടതട്ടി മലയുടെ ചരിവിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതോടെ സമീപത്ത് താമസിച്ചിരുന്ന 4 വീട്ടുകാർ സുരക്ഷിത സ്ഥാനത്തേക്ക് മാറി (Heavy Rain In Pathanamthitta- Landslide Reported).

പത്തനംതിട്ട നഗരത്തിലെ റോഡുകളിലും കടകളിലും വെള്ളം കയറി. റാന്നി അരയാഞ്ഞിലിമൺ ക്രോസ് വേ വെള്ളത്തിൽ മുങ്ങി. പലയിടത്തും റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കലഞ്ഞൂർ വില്ലേജിന്‍റെ പരിധിയിലുള്ള കുറ്റുമൺ പ്രദേശത്ത് 7 വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും അയൽ വീട്ടിലേക്കും മാറ്റി പാർപ്പിച്ചു. കലഞ്ഞൂരില്‍ തന്നെ മണ്ണിൽ ഭാഗത്തെ ഒരു വീട്ടിലും വെള്ളം കയറി.

ജില്ലയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലഭിച്ചു വരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത ഉള്ള മേഖലകളിലെ ആളുകൾ ജാഗ്രത പാലിക്കാന്‍ നിർദ്ദേശമുണ്ട്. അപകട സാധ്യത ഉള്ള മേഖലകളിൽ നിന്ന് ആവശ്യമെങ്കിൽ മാറി താമസിക്കാവുന്നതാണ്. പ്രാഥമിക നിഗമന പ്രകാരം കഴിഞ്ഞ മണിക്കൂറികളിൽ പത്തനംതിട്ട നഗര പ്രദേശങ്ങളിലും മറ്റും 200 മില്ലീ മീറ്ററിന് മുകളിലുള്ള അതി തീവ്ര മഴയാണ് ലഭിച്ചത്.

Also Read: സംസ്ഥാനത്ത്‌ 9 ജില്ലകളിൽ യെല്ലോ അലർട്ട്; പത്തനംതിട്ടയില്‍ റെഡ്‌ അലര്‍ട്ട്‌

രാത്രി യാത്രയ്ക്ക് നിരോധനം: ദുരന്ത സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും, വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളും ഇന്ന് (ബുധനാഴ്‌ച) മുതല്‍ വെള്ളിയാഴ്‌ച വരെ നിരോധിച്ച് ജില്ലാ കളക്‌ടർ എ ഷിബു ഉത്തരവിട്ടു. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി 7.00 മുതല്‍ രാവിലെ 6.00 വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ് കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയുമാണ് നിരോധിച്ചിരിക്കുന്നത്. ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമില്ല: ദുരന്ത നിവാരണം, ശബരിമല തീര്‍ത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ത്ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. എന്നാല്‍ ജില്ലയില്‍ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.

Also Read: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, 3 ജില്ലകളില്‍ യെല്ലോ

സ്ഥിതി വിലയിരുത്തി വീണാ ജോര്‍ജ്: ജില്ലയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ കളക്‌ടറുമായി ചര്‍ച്ച ചെയ്‌ത്‌ സ്ഥിതിഗതികൾ വിലയിരുത്തി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നു പറഞ്ഞ വീണാ ജോർജ് കൃഷി മന്ത്രി പി പ്രസാദിനോട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ കൃഷി നാശം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടണമെന്നും ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.