പത്തനംതിട്ട: കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം അറിയിച്ചു. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്തിനടുത്തായി രൂപം കൊണ്ടുകൊണ്ടിരിക്കുന്ന ന്യൂനമർദത്തിന്റെ പ്രഭാവം മൂലമാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.ഇതേ തുടർന്ന് പത്തനംതിട്ട ജില്ലയിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട ജില്ലാ കലക്ടറേറ്റ്, താലൂക്കാഫീസ് എന്നിവിടങ്ങളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ സജ്ജമാണ്.പൊതുജനങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കളക്ട്രേറ്റ് - 0468 2322515/ 0468 2222515/ 8078808915
താലൂക്കാഫീസ് തിരുവല്ല- 0469 2601303
കോഴഞ്ചേരി- 04682222221
മല്ലപ്പളളി- 0469 2682293
അടൂർ - 04734 224826
റാന്നി - 04735 227442