പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ഏരിയ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് രൂക്ഷ വിമര്‍ശനം. മന്ത്രി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തതിനെ ഭൂരിഭാഗം പ്രതിനിധികളും എതിര്‍ത്തു. അത്യാവശ്യ കാര്യങ്ങൾക്ക് പോലും വിളിച്ചാൽ ഫോണ്‍ എടുക്കുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
Criticism Raised By Panchayath Representatives: തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് വിമര്‍ശനമുയര്‍ത്തിയത്. അത്യാവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ പോലും മന്ത്രിയെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കി. പല ബൂത്തുകളിലും പാര്‍ട്ടിയുടെ വോട്ട് ചോരാന്‍ ഇത് കാരണമായെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ ആരോപിച്ചു.
ALSO READ: OMICRON :'നിലവില്‍ ആശങ്കപ്പെടേണ്ടതില്ല' ; ജാഗ്രതാനിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി
നിലവില്‍ പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ് വീണ ജോര്‍ജ്. ഈ കമ്മിറ്റിയില്‍ ഒരു ജില്ല കമ്മിറ്റി അംഗത്തിന്‍റെയും വീണ ജോര്‍ജിന്‍റെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രണ്ട് തട്ടിലെന്ന് ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. പിന്നാലെയാണ്, സമ്മേളനത്തില്‍ വിമർശനം ഉയർന്നത്. വീണയ്‌ക്കെതിരായ വിമർശനങ്ങളും ആരോപണങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ ശക്തമാണ്.