ETV Bharat / state

പുതുവർഷ ദിനത്തിൽ യുവതിയെ റോഡിൽ തടഞ്ഞ് ഉപദ്രവിച്ച കേസ് : ഒരാൾ പിടിയിൽ - പത്തനംതിട്ടയില്‍ പുതുവര്‍ഷ ദിനത്തില്‍ അക്രമം

പിടിയിലായത് കേസിലെ രണ്ടാം പ്രതി പെരുംതോയിക്കല്‍ താന്നിവിള വീട്ടില്‍ കണ്ണന്‍ എന്ന്‌ വിളിക്കുന്ന മിഥുന്‍ രാജേഷ്(20)

harassing young woman on road Pathanamthitta  New year day Crime Pathanamthitta  പുതുവർഷ ദിനത്തിൽ യുവതിക്ക് നേരെ ആക്രമണം  പത്തനംതിട്ടയില്‍ പുതുവര്‍ഷ ദിനത്തില്‍ അക്രമം  യുവതിയെ റോഡിൽ വച്ച് ഉപദ്രവിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
പുതുവർഷ ദിനത്തിൽ യുവതിയെ റോഡിൽ വച്ച് ഉപദ്രവിച്ച കേസ്: ഒരാൾ പിടിയിൽ
author img

By

Published : Jan 4, 2022, 1:15 PM IST

പത്തനംതിട്ട : പുതുവർഷ ദിനത്തിൽ റോഡിലൂടെ നടന്നുപോയ യുവതിയെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്‌ത കേസില്‍ ഒരാളെ ഏനാത്ത്‌ പൊലീസ്‌ അറസ്റ്റ് ചെയ്‌തു. കേസിലെ രണ്ടാം പ്രതി പെരുംതോയിക്കല്‍ താന്നിവിള വീട്ടില്‍ കണ്ണന്‍ എന്ന്‌ വിളിക്കുന്ന മിഥുന്‍ രാജേഷ്(20) ആണ് പിടിയിലായത്.

Also Read: ഒളിവിൽ കഴിഞ്ഞ വധശ്രമ കേസ് പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

ഒന്നാം പ്രതിക്കായി അന്വേഷണം നടക്കുകയാണ്. ജനുവരി ഒന്നിന്‌ ഏഴംകുളം കല്ലേത്ത് ഭാഗത്തായിരുന്നു സംഭവം. കൂട്ടുകാരിക്കൊപ്പം നടന്നുപോകുമ്പോൾ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ പട്ടാഴി സ്വദേശിനിയെ തടഞ്ഞുനിര്‍ത്തി, മാസ്‌ക്‌ മാറ്റാനും പേരുപറയാനും ആവശ്യപ്പെട്ടു.

തുടർന്ന് കൈയേറ്റം ചെയ്യുകയായിരുന്നു.തടയാന്‍ ശ്രമിച്ച കൂട്ടുകാരിയെ തള്ളിമാറ്റി. സംഭവമറിഞ്ഞ് സ്‌ഥലത്തെത്തിയ പരാതിക്കാരിയുടെ സഹോദരനെയും സംഘം ഉപദ്രവിച്ചിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.