ETV Bharat / state

കൊവിഡ് 19- നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യാൻ ജിപിഎസ് സംവിധാനം - Pathanamthitta

ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവർ പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണ്‌ നിരീക്ഷക സംഘം ചെയ്യുന്നത്.

ട്രാക്ക് ചെയ്യാൻ ജിപിഎസ് സംവിധാനം  നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യാൻ ജിപിഎസ് സംവിധാനം  GPS system to track home quarantine patients  ജിപിഎസ് സംവിധാനം  Pathanamthitta  GPS
പത്തനംതിട്ടയിൽ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യാൻ ജിപിഎസ് സംവിധാനം
author img

By

Published : Mar 10, 2020, 6:13 PM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 നിയന്ത്രണത്തിന്‍റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യാൻ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. രണ്ട്‌ ടീമുകളിലായി 30 പേരടങ്ങുന്ന ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. വീടുകളില്‍ കഴിയുന്ന 733 പേരെ നിരീക്ഷിക്കുകയും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ടീമിന്‍റെ ദൗത്യം. നിലവില്‍ കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്‌ ടീമിനെ സജ്ജീകരിച്ചിരിക്കുന്നത്.

ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണ്‌ നിരീക്ഷക സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതു ഇടങ്ങളിലേക്ക്‌ പോകുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും.

ടീമിലുള്ള കൗണ്‍സിലര്‍മാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടുകയും ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യും. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ഡോ.ഹരികൃഷ്ണന്‍റെ നേതൃത്വത്തിലാണ് വിവര ശേഖരണം നടത്തുന്നത്. ട്രാക്ക് ചെയ്യുന്നതും കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.