ETV Bharat / state

ശബരിമല വിമാനത്താവളം : 2570 ഏക്കർ ഭൂമി ഏറ്റെടുക്കും, ഉത്തരവിറക്കി സർക്കാർ

നേരത്തെ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ ശബരിമല വിമാനത്താവള പദ്ധതിക്കായി നീക്കിവച്ചിരുന്നു

govt permit land acquisition sabarimala airport  Sabarimala airport  ശബരിമല വിമാനത്താവളം  ശബരിമല വിമാനത്താവളത്തിന്‍റെ സ്ഥലമേറ്റെടുപ്പ്  ചെറുവള്ളി എസ്റ്റേറ്റ്  ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റ്  Cheruvalli Estate
ശബരിമല വിമാനത്താവളം
author img

By

Published : Dec 31, 2022, 9:01 PM IST

തിരുവനന്തപുരം : ശബരിമല വിമാനത്താവളത്തിൻ്റെ സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി സർക്കാർ. വിമാനത്താവളത്തിനായി എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.

വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇനി കേന്ദ്രസർക്കാരിന്‍റെയും വ്യോമയാന മന്ത്രാലത്തിന്‍റെയും അനുമതി ലഭിക്കേണ്ടതുണ്ട്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ വിമാനത്താവളത്തിലൂടെ സാധിക്കും. അതേസമയം ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായാണ് പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകുന്നത്.

അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്‍റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക - സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്. പരിസ്ഥിതി ലോല മേഖലയായ മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുക.

2263 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആർ തയ്യാറാക്കിയത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവള പദ്ധതിക്കായി നീക്കിവച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാർലമെന്‍ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തർക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.