പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം എന്നി ചടങ്ങുകള്‍ നടത്തുന്നതിന് മൂന്ന് മേഖലകളില്‍നിന്നുള്ള ഓരോ പള്ളിയോടങ്ങള്‍ക്ക് വീതം അനുമതി നല്‍കി സര്‍ക്കാര്‍. ഒരു പള്ളിയോടത്തില്‍ 40 പേര്‍ എന്ന ക്രമത്തില്‍ അനുമതി നല്‍കിയതായി ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
ആറന്മുള ജലോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ മൂന്ന് മേഖലകളില്‍ നിന്നുള്ള ഓരോ പള്ളിയോടങ്ങള്‍ വീതം ഒരു പള്ളിയോടത്തില്‍ 40 പേര്‍ എന്ന ക്രമത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു ശേഷം പള്ളിയോടങ്ങളുടെ എണ്ണം 12 ആയി ഉയര്‍ത്തണമെന്ന് ആവശ്യം ഉയര്‍ന്നു.
ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ല ഭരണകേന്ദ്രം ഇക്കാര്യം സര്‍ക്കാരിന്‍റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. എന്നാല്‍ കൊവിഡ് രോഗബാധ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് മൂന്നു മേഖലകളില്‍ നിന്നുള്ള ഓരോ പള്ളിയോടങ്ങള്‍ക്ക് വീതം അനുമതി നല്‍കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
Read more: ആറന്മുള ഉത്രട്ടാതി ജലോത്സവം ആചാരപരമായി കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്ന് വീണ ജോര്‍ജ്