പത്തനംതിട്ട: കേരളത്തെ രോഗവിമുക്തമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ കെ.രാജു പറഞ്ഞു. ജില്ലാ മുന്‍സിപ്പല്‍ ഓപ്പണ്‍ സ്റ്റേജില്‍ ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യു ബ്ലോക്കുകളില്‍ നിന്നുള്ള ടീമുകളെ ഉള്‍പ്പെടുത്തിയുള്ള വോളിബോള്‍ മത്സര വിജയികള്‍ക്കു മന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു. ദേശീയ ഗുണനിലവാരമുള്ള സര്‍ട്ടിഫിക്കറ്റിന് അര്‍ഹമായ ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന് മന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു.
വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, എ.ഡി.എം അലക്‌സ് പി തോമസ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജുകുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. വിധു, ആര്‍ദ്രം അസി.നോഡല്‍ ഓഫീസര്‍ ഡോ.ശ്രീരാജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.