പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച് ശവസംസ്‌കാരം നടത്തിയ വൈദികൻ അടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഹൃദയാഘാതം മൂലം മരിച്ച കടമ്പനാട് തുവയൂർ സ്വദേശിയായ ബാബുശാമുവേലിന്‍റെ സംസ്‌കാര ചടങ്ങിൽ നൂറിൽ കൂടുതൽ ആളുകളാണ് പങ്കെടുത്തത്. പൊലീസിന്‍റെ നിർദേശം പാലിക്കാതെ ചടങ്ങ് നടത്തിയതിന് ചൂരക്കോട് സെന്‍റ് പീറ്റേഴ്‌സ് മാർത്തോമ ചർച്ച് വികാരി ഫാ. റജിയോഹന്നാൻ, പള്ളി ട്രസ്റ്റി തുവയൂർ സുരാജ്, സെക്രട്ടറി മാത്യൂ എന്നിവർക്കെതിരെ കെ.പി.ആര്‍. ആക്‌ട് സെക്ഷന്‍ 118 (ഇ) പ്രകാരം ഏനാത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് ഇവരെ ജാമ്യത്തിൽ വിട്ടു.
നിരോധനാജ്ഞ ലംഘിച്ച് ശവസംസ്ക്കാരം; വൈദികൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ - corona virus kerala
പൊലീസിന്‍റെ നിർദേശം പാലിക്കാതെ നടത്തിയ ശവസംസ്‌കാര ചടങ്ങിൽ നൂറിൽ കൂടുതൽ ആളുകളാണ് പങ്കെടുത്തത്.