പത്തനംതിട്ട : എരുമേലി വഴിയുള്ള കാനനപാത ശബരിമല തീര്‍ഥാടകര്‍ക്ക് തുറന്ന് നല്‍കണമെന്ന് രമേശ് ചെന്നിത്തല. സന്നിധാനത്ത് നെയ്യഭിഷേകത്തിന് സൗകര്യമൊരുക്കണമെന്നും ചെന്നിത്തല ശബരിമല ദര്‍ശനം നടത്തിയ ശേഷം പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ശബരിമല തീര്‍ഥാടകര്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതര സംസ്ഥാന തീര്‍ഥാടകര്‍ക്ക് ശബരിമല ദര്‍ശനത്തിനെത്തുന്നതില്‍ ആശങ്കയുണ്ടെന്നും ശബരിമല മാസ്റ്റര്‍ പ്ലാനിലുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ശബരിമല ഭണ്ഡാരത്തിലെ നോട്ടുകള്‍ ബാങ്കിലെത്തിയപ്പോള്‍ എണ്ണം കൂടി, എന്താണെന്നറിയാൻ ദേവസ്വം ബോര്‍ഡ്