ETV Bharat / state

മല്ലപ്പള്ളി ഭക്ഷ്യവിഷബാധ: കാറ്ററിങ് സെന്‍ററിന്‍റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു, ഉടമയ്‌ക്കെതിരെ കേസ് - മല്ലപ്പള്ളി ഭക്ഷ്യവിഷബാധ

മല്ലപ്പള്ളി സെന്‍റ് തോമസ് പള്ളിയില്‍ നടന്ന മാമോദീസ ചടങ്ങിന് ശേഷം നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ച എഴുപതോളം പേര്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.

food poisoning in mallappally  mallappally  food poison  mallappally food poisoning  മല്ലപ്പള്ളി  മല്ലപ്പള്ളി ഭക്ഷ്യവിഷബാധ  മല്ലപ്പള്ളി സെന്‍റ് തോമസ് പള്ളി
food poisoning in mallappally
author img

By

Published : Jan 2, 2023, 12:55 PM IST

Updated : Jan 2, 2023, 1:20 PM IST

പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ കാറ്ററിങ്ങ് സെന്‍ററിന്‍റെ ലൈസൻസ് ആരോഗ്യ വിഭാഗം സസ്‌പെൻഡ് ചെയ്‌തു. ചെങ്ങന്നൂരിലെ ഓവന്‍ ഫ്രഷ് എന്ന കാറ്ററിങ്ങ് സെന്‍ററിന്‍റെ ലൈസന്‍സാണ് പരിശോധനയ്‌ക്ക് പിന്നാലെ ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം താത്‌കാലികമായി റദ്ദാക്കിയത്. ഇവിടെ നിന്നും ഭക്ഷണ സാമ്പിളുകളും അന്വേഷണസംഘം ശേഖരിച്ചു.

അന്വേഷണം അവസാനിക്കുന്നത് വരെ സസ്‌പെന്‍ഷന്‍ നടപടി നിലനില്‍ക്കും. അതേസമയം, സംഭവത്തില്‍ സ്ഥാപന ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ചെങ്ങന്നൂര്‍ സ്വദേശി മനുവിനെതിരെ കീഴ്‌വായ്‌പൂര്‍ പൊലീസ് മായം ചേർക്കൽ, പൊതു ശല്യം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

വ്യാഴാഴ്‌ച മല്ലപ്പള്ളി സെന്‍റ് തോമസ് പള്ളിയില്‍ നടന്ന മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചടങ്ങിന് ശേഷം നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവര്‍ വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ രണ്ടുദിവസങ്ങളിലായി അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് ചികിത്സ തേടിയത്.

Last Updated : Jan 2, 2023, 1:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.