ETV Bharat / state

തിരുവല്ലയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിച്ച ബോട്ടുകൾ മടക്കി അയച്ചു - Flood rescue boats sent back From Thiruvalla

ബോട്ടുകൾ കൊണ്ടുവന്ന ലോറികളിലെ 14 ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ലഭിക്കാത്തത് മൂലം അവർ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് ഇടിവി ഭാരത് അടക്കമുള്ള വാർത്താ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.

തിരുവല്ല  തിരുവല്ലയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിച്ച ബോട്ടുകൾ മടക്കി അയച്ചു  Flood rescue boats sent back From Thiruvalla  Flood rescue boats
തിരുവല്ല
author img

By

Published : Aug 13, 2020, 1:44 PM IST

പത്തനംതിട്ട: പ്രളയം ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്താനായി കൊല്ലത്ത് നിന്ന് തിരുവല്ലയിൽ എത്തിച്ച ബോട്ടുകൾ തിരികെ മടങ്ങി. കാവുംഭാഗം ദേവസ്വം ബോർഡ് സ്കൂളിന് മുൻ വശത്തെ റോഡിൽ കഴിഞ്ഞ നാല് ദിവസമായി ഏഴ് ലോറികളിലായി കൊണ്ടുവന്ന ഏഴ് ബോട്ടുകളാണ് തിരികെ മടങ്ങിയത്. ഈ ലോറികളിലെ 14 ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ലഭിക്കാത്തത് മൂലം അവർ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് ഇടിവി ഭാരത് അടക്കമുള്ള വാർത്താ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതേതുടർന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി. ബി. നൂഹ് വിഷയത്തിൽ നേരിട്ട് ഇടപെടുകയും ബോട്ടുകളുമായി വന്ന ലോറികളെയും രക്ഷാപ്രവർത്തനത്തിന് എത്തിയ മത്സ്യ തൊഴിലാളികളെയും ബുധനാഴ്ച വൈകുന്നേരത്തോടെ മടക്കി അയക്കുകയുമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.