ETV Bharat / state

സൂരജിന്‍റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റില്‍ - ഉത്ര വധം

അറസ്റ്റ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം. അച്ഛന് കാര്യങ്ങൾ എല്ലാം അറിയാമായിരുന്നുവെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു.

uthra murder  snake bite death  kollam death  ഉത്ര വധം  അച്ഛൻ അറസ്റ്റില്‍
സൂരജിന്‍റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റില്‍
author img

By

Published : Jun 1, 2020, 10:56 PM IST

Updated : Jun 2, 2020, 12:33 AM IST

പത്തനംതിട്ട: ഉത്ര വധക്കേസില്‍ മുഖ്യപ്രതി സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അച്ഛന് കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്ന് സൂരജ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിതാവായ സുരേന്ദ്രനെ പൊലീസ് വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

സൂരജിന്‍റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റില്‍

ഉത്രയുടെ സ്വർണാഭരണങ്ങൾ സൂരജിന്‍റെ വീട്ടിന് പിറകിലെ റബർ തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. 37 പവൻ സ്വർണമാണ് കണ്ടെടുത്തത്. സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്. കൊലപാതകത്തിന് മുമ്പ് ലോക്കറില്‍ നിന്നെടുത്ത സ്വർണമാണ് ഇത് എന്നാണ് സൂചന. സൂരജ് മുമ്പും പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അച്ഛൻ മൊഴിനല്‍കി. സൂരജിന്‍റെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ സൂരജിന്‍റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും.

Last Updated : Jun 2, 2020, 12:33 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.