ETV Bharat / state

പമ്പാനദിയുടെ തീരത്ത് കുട്ടിക്കൊമ്പന്‍റെ ജഡം ; രണ്ടുദിവസം പഴക്കം - elephant dead body news

കണ്ടെത്തിയത് രണ്ടുദിവസം പഴക്കം ചെന്ന കുട്ടിക്കൊമ്പന്‍റെ ജഡം

കുട്ടിക്കൊമ്പന്‍റെ ജഡം കണ്ടെത്തി  പമ്പാനദിയുടെ തീരത്ത് കുട്ടിക്കൊമ്പന്‍റെ ജഡം കണ്ടെത്തി  കുട്ടിക്കൊമ്പന്‍റെ ജഡം കണ്ടെത്തി വാർത്ത  പത്തനംതിട്ട പമ്പാനദിയുടെ തീരം  കുട്ടിക്കൊമ്പന്‍റെ ജഡം കണ്ടെത്തി വാർത്ത  elephant dead body found in Pathanamthitta  elephant dead body found  pampa bank elephant dead body found  elephant dead body news  elephant dead body pathanamthitta news
പത്തനംതിട്ടയിൽ പമ്പാനദിയുടെ തീരത്ത് കുട്ടിക്കൊമ്പന്‍റെ ജഡം കണ്ടെത്തി
author img

By

Published : Oct 30, 2021, 5:09 PM IST

പത്തനംതിട്ട : ശബരിമല വനമേഖലയോടുചേര്‍ന്ന അട്ടത്തോട്ടില്‍ പമ്പാനദിയുടെ തീരത്ത് കുട്ടിയാനയുടെ ജഡം കണ്ടെത്തി. രണ്ടുദിവസം പഴക്കമുണ്ട്. വെള്ളിയാഴ്​ചയാണ് നാട്ടുകാര്‍ ജഡം കണ്ടത്.

പടിഞ്ഞാറെ അട്ടത്തോട് ഭാഗത്ത്​ കണ്ടെത്തിയ ആന ഒഴുക്കില്‍പ്പെട്ട് ചത്തതാകാമെന്നാണ് സംശയിക്കുന്നത്. വനംവകുപ്പി‍ന്‍റെ കോന്നി വെറ്ററിനറി സര്‍ജന്‍ ഡോ.ശ്യാമചന്ദ്ര‍​ന്‍റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സാമ്പിള്‍ ശേഖരിച്ചു. തുടർന്ന് ആനയുടെ ജഡം ആര്യാട്ടുകവല വനത്തില്‍ മറവുചെയ്‌തു.

READ MORE: കുട്ടിയാനയുടെ ജഡം നദിയിലൂടെ ഒഴുകിയെത്തി ; സംഭവം പമ്പാവാലിയിൽ

റാന്നി റേഞ്ച് ഓഫിസര്‍ കെ.എസ്. മനോജ്, കണമല ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം. ഷാജിമോന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ജഡം മറവുചെയ്‌തത്. രണ്ടുദിവസം മുൻപ് തുലാപ്പള്ളി മൂലക്കയത്ത് മറ്റൊരു കുട്ടിയാനയുടെ ജഡം ഒഴുകിയെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.