ETV Bharat / state

കാട്ടാനയുടെ ആക്രമണം : കൊല്ലപ്പെട്ടയാളിന്‍റെ മൃതദേഹം കണ്ടെത്തി

ഞായറാഴ്ച രാവിലെയാണ് ഷാജിയും മറ്റ് നാലുപേരും ചേർന്ന് ആദിവാസി കോളനിയിലുള്ള ആൾക്കൊപ്പം ഉൾവനത്തിലേക്ക് പോയത്.

കാട്ടാന ആക്രമണം  കൊല്ലപ്പട്ടയാളുടെ മൃതദേഹം കണ്ടെത്തി  elephant-attack  dead body found  വി.ജി ഷാജി  elephant-attack dead body found
കാട്ടാന ആക്രമണം; കൊല്ലപ്പട്ടയാളുടെ മൃതദേഹം കണ്ടെത്തി
author img

By

Published : Jun 15, 2021, 9:47 AM IST

പത്തനംതിട്ട : വനത്തിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. കൊക്കത്തോട് സ്വദേശി വി.ജി ഷാജി (49) യുടെ മൃതദേഹമാണ്‌ കണ്ടെടുത്തത്. വടശ്ശേരിക്കര റേഞ്ചിലെ ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ ചെളി കല്ലാർ വനത്തിൽ നിന്നാണ് ചേതനയറ്റശരീരം ലഭിച്ചത്.

also read:പത്തനാപുരം ബോംബ് കേസ് അന്വേഷിക്കാന്‍ എടിഎസ്

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഞായറാഴ്ച രാവിലെയാണ് ഷാജിയും മറ്റ് നാലുപേരും ചേർന്ന് ആദിവാസി കോളനിയിലുള്ള ആൾക്കൊപ്പം ഉൾവനത്തിലേക്ക് പോയത്. വനവിഭവങ്ങൾ ശേഖരിച്ച് മടങ്ങി വരുമ്പോൾ സംഘം കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെടുകയായിരുന്നു.

ആന ആക്രമിച്ചതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ആനയുടെ കുത്തേറ്റതാണ്‌ ഷാജിയുടെ മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതർ പറഞ്ഞു. വനം വകുപ്പുദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും ഉൾപ്പെടുന്ന സംഘമാണ് ഉൾവനത്തിലെത്തി മൃതദേഹം പുറത്തെത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.