ETV Bharat / state

ഒറ്റമുറി ജീവിതം ദുരിതപൂര്‍ണം; സഹായം തേടി സിയാദ് - ദുരിതപൂര്‍വ്വമായ ജീവിതം

ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് വീട്. കൈവശരേഖകൾ ഇല്ലാത്തതിനാൽ സർക്കാർ സഹായവും ലഭിക്കുന്നില്ല.

വൈദ്യുതിയും കുടിവെള്ളവുമില്ലാതെ ഒറ്റമുറിയിലെ ദുരിതപൂര്‍വ്വമായ ജീവിതം; സുമനസ്സുകളുടെ സഹായം തേടി സിയാദ്
author img

By

Published : Jul 17, 2019, 3:28 AM IST

Updated : Jul 17, 2019, 5:46 AM IST

പത്തനംതിട്ട: ഏത് നിമിഷവും നിലം പതിക്കാം എന്ന അവസ്ഥയിലാണ് പത്തനംതിട്ട കോന്നി സ്വദേശിയായ സിയാദിന്‍റെ വീട്. മണ്‍കട്ടകൊണ്ട് നിര്‍മിച്ച ഒറ്റമുറി വീടിന്‍റെ പകുതി ഭാഗവും തകര്‍ന്ന നിലയിലാണ്. ഭിത്തികളും അടിത്തറയും ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിലുള്ള വീട്ടില്‍ വൈദ്യുതിയും കുടിവെള്ളവും ഇല്ല.

ഒറ്റമുറിയിലെ ദുരിതപൂര്‍ണമായ ജീവിതം; സഹായം തേടി സിയാദ്

ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്‌ടപ്പെട്ട സിയാദ് ഒറ്റക്കാണ് ഇവിടെ കഴിയുന്നത്. സ്വന്തമായി ഭൂമിയുണ്ടെങ്കിലും കൈവശരേഖകൾ ഒന്നുമില്ലാത്തതിനാൽ വീട് നിര്‍മിക്കാനുള്ള സർക്കാർ സഹായം സിയാദിന് ലഭിച്ചിട്ടില്ല. കൂലിവേല ചെയ്‌ത് ജീവിതം നയിക്കുന്ന സിയാദിന് അവശേഷിക്കുന്ന ആഗ്രഹം തല ചായ്ക്കാൻ അടച്ചുറപ്പുള്ള വീട് വേണമെന്നതാണ്. മഴക്കാലമായതോടെ ചോർന്നൊലിക്കുന്ന വീടിനുള്ളിൽ ദുരിത ജീവിതം നയിക്കുന്ന സിയാദിനെ സഹായിക്കാൻ സുമനസുകള്‍ മുന്നോട്ട് വരേണ്ടതുണ്ട്.

Intro:തകർന്ന് വീഴാറായ വീടിനുള്ളിൽ ദുരിത ജീവിതത്തിൽ കഴിയുന്ന  പത്തനംതിട്ട കോന്നി സ്വദേശി സിയാദിന് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ കനിവുള്ളവരുടെ സഹായം തേടുന്നു.  മൺകട്ട കൊണ്ട് നിർമ്മിച്ച അടച്ചുറപ്പില്ലാത്ത പകുതി തകർന്ന  വീട്ടിലാണ് കഴിഞ്ഞ 40 വർഷമായി സിയാദ് അന്തിയുറങ്ങുന്നത്.Body:ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളേയും സഹോദരങ്ങളേയും നഷ്ടമായ സിയാദ് ഏതു നിമിഷവും നിലംപതിക്കാവുന്ന കുമ്മണ്ണൂർ കുളങ്ങര മുരുപ്പേൽ വിട്ടിൽ താമസിക്കുന്നത് ഒറ്റക്കാണ്. സ്വന്തമായി ഭൂമിയുണ്ടങ്കിലും കൈവശരേഖകൾ ഒന്നുമില്ലാത്തതിനാൽ വീട് ലഭിക്കുന്നതിനായുള്ള സർക്കാർ സഹായങ്ങൾ സിയാദിന് ഇതുവരെ ലഭിച്ചിട്ടില്ല.

വൈദ്യുതിയും കുടിവെള്ളവും ഇല്ലാത്ത ഒറ്റമുറിയിലുള്ള  ജീവിതം സിയാദിനെ ഇന്ന് ഏറെ മാനസികമായി തളർത്തിയിരിക്കുന്നു. മൺകട്ട കൊണ്ട് നിർമ്മിച്ച വീടിന്റെ ഭിത്തികളും അടിത്തറയും ഏതു നിമിഷവും തകർന്ന് വീഴാവുന്ന നിലയിലാണ്..കൂലിവേല ചെയ്ത് ജീവിതം നയിക്കുന്ന സിയാദിന്  ഒരു ആഗ്രഹം മാത്രമേ ബാക്കിയുള്ളു മരിക്കുന്നതിന് മുൻപ്
തല ചായ്ക്കാൻ അടച്ചുറപ്പുള്ള വീട് വേണമെന്ന്.

Byte
സിയാദ്
കുമ്മണ്ണൂർ

മഴക്കാലമായതോടെ ചോർന്നൊലിക്കുന്ന വീടിനുള്ളിൽ ദുരിത ജീവിതം നയിക്കുന്ന സിയാദിനെ സഹായിക്കാൻ സുമനസ്സുകളുടെ സഹായം ആവശ്യമാണ്.

Byte
റഷീദ് മുളന്തറ
പൊതുപ്രവർത്തകൻConclusion:
Last Updated : Jul 17, 2019, 5:46 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.