ETV Bharat / state

പമ്പാ നദിയിൽ വയോധികന്‍ മുങ്ങി മരിച്ചു - റാന്നിയിൽ മുങ്ങി മരണം

പമ്പയിൽ വയോധികന്‍ മുങ്ങി മരിച്ചു. റാന്നി കരികുളം സ്വദേശി ഉമ്മനാണ് മരിച്ചത്.കനത്ത മഴയെ തുടർന്ന് നദിയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

#pta death  old man drown at pampa river  man drown at kerala  man died at pampa river pathanamthitta  പമ്പാ നദിയിൽ വയോധികന്‍ മുങ്ങി മരിച്ചു  പത്തനംതിട്ട വാർത്ത  റാന്നിയിൽ മുങ്ങി മരണം  പത്തനംതിട്ടയിൽ വയോധികന്‍ മുങ്ങി മരിച്ചു
പമ്പാ നദിയിൽ വയോധികന്‍ മുങ്ങി മരിച്ചു
author img

By

Published : Jul 8, 2022, 11:02 AM IST

പത്തനംതിട്ട : പമ്പാ നദിയിൽ ഒഴുക്കില്‍പ്പെട്ട് വയോധികന്‍ മരിച്ചു. കരികുളം കക്കുടുമണ്‍ പുതുപ്പറമ്പിൽ പി.ടി.ഉമ്മനാണ് (75) മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

വ്യാഴാഴ്‌ച രാവിലെ ഇട്ടിയപ്പാറയിലേക്കെന്നു പറഞ്ഞാണ് ഉമ്മന്‍ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ റാന്നി വലിയപാലത്തിന് സമീപം വച്ച് ഒഴുക്കില്‍പ്പെടുകയായിരുന്നു. എങ്ങനെയാണ് ഉമ്മൻ ഒഴുക്കില്‍പ്പെട്ടത് എന്ന കാര്യത്തിൽ വ്യക്‌തതയില്ല.

ഉച്ചയ്ക്ക് പന്ത്രണ്ടോടെ വയോധികന്‍ ഉപാസന കടവിനു സമീപത്തുകൂടി ഒഴുകിപ്പോകുന്നത് കണ്ട നാട്ടുകാര്‍ വിവരം ഫയർ ഫോഴ്‌സിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും നദിയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.കനത്ത മഴയെ തുടർന്ന് പമ്പയിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്.

അവസാനം കാട്ടൂര്‍ കത്തോലിക്കാ പള്ളിക്കടവിനു സമീപത്തുനിന്ന് വയോധികനെ കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കള്‍. മിനി, റോയി, റോജി. മരുമക്കള്‍. ജോസ്,സുജ, അനു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.