ETV Bharat / state

'രണ്ടാം നരബലിക്ക് 16 ദിവസം മുമ്പ് ലൈല വീട്ടിലേക്കുചെല്ലാന്‍ നിര്‍ബന്ധിച്ചു' ; നടുക്കം വിട്ടുമാറാതെ സുമ - രണ്ടാം നരബലിക്ക് 16 ദിവസം മുമ്പ്

വീടുകള്‍ തോറും നടന്ന് അടൂര്‍ മഹാത്മ അഗതി മന്ദിരത്തിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതാണ് സുമയുടെ ജോലി. ഒരു പരിചയവും ഇല്ലാത്ത തന്നെയാണ് ലൈല ഭക്ഷണം കഴിക്കാൻ നിര്‍ബന്ധിച്ചതെന്ന് സുമ പറയുന്നു

elanthoor human sacrifice accused laila  suma remembers laila invited her for meal  elanthoor human sacrifice  സുമ  ഇലന്തൂര്‍ നരബലി  ഇലന്തൂര്‍ നരബലിക്കേസ് പ്രതി ലൈല  ഭക്ഷണം കഴിക്കാൻ നിര്‍ബന്ധിച്ചതെന്ന് സുമ  ഭഗവൽ സിങ് ലൈല  മുഹമ്മദ് ഷാഫി നരബലി  പത്തനംതിട്ട നരബലി  തിരുവല്ല ഇരട്ട നരബലി  pathanamthitta narabali  narabali in kerala  കേരളത്തില് നരബലി  നടുക്കം വിട്ടു മാറാതെ സുമ  ലൈല ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വിളിച്ചു  elanthoor narabali case  thiruvalla human sacrifice  രണ്ടാമത്തെ നരബലിക്ക് 16 ദിവസം മുമ്പ്  bhagaval sing laila  mohammad shafi  സുമ നരബലി  suma narabali  ലൈല വീട്ടിലേക്കുചെല്ലാന്‍ നിര്‍ബന്ധിച്ചു  രണ്ടാം നരബലിക്ക് 16 ദിവസം മുമ്പ്  ലൈല ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് സുമ
'രണ്ടാം നരബലിക്ക് 16 ദിവസം മുമ്പ് ലൈല വീട്ടിലേക്കുചെല്ലാന്‍ നിര്‍ബന്ധിച്ചു' ; നടുക്കം വിട്ടുമാറാതെ സുമ
author img

By

Published : Oct 15, 2022, 9:25 AM IST

Updated : Oct 15, 2022, 9:41 AM IST

പത്തനംതിട്ട : രണ്ടാം നരബലിക്ക് 16 നാള്‍ മുമ്പ് പ്രതി ലൈല തന്നെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിരുന്നുവെന്ന് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ കളക്ഷൻ സ്റ്റാഫ് ഇടപ്പോൺ സ്വദേശിനി സുമ. സെപ്റ്റംബർ 10നായിരുന്നു സംഭവം. വീടുകള്‍ തോറും നടന്ന് അടൂര്‍ മഹാത്മ അഗതി മന്ദിരത്തിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതാണ് സുമയുടെ ജോലി.

ലൈലയുടെ വീടിനുമുന്നിലെ റോഡിലൂടെ വരുമ്പോൾ സമീപത്തെ കാവിൽ നിൽക്കുകയായിരുന്നു ലൈല. ഒരു പരിചയവും ഇല്ലാത്ത തന്നെ ലൈല ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് സുമ പറയുന്നു. ലൈല തന്നെ കുറേ നിര്‍ബന്ധിച്ചു. വെള്ളമെങ്കിലും കുടിച്ചിട്ട് പോകാന്‍ പറഞ്ഞു. അപ്പോള്‍ പ്രായമായ ഒരു വ്യക്തി വീടിന് പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു.

നടുക്കം വിട്ടുമാറാതെ സുമ

എന്നാൽ ലൈലയെ യാതൊരു മുൻ പരിചയവുമില്ലാത്തതിനാൽ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് സുമ പറയുന്നു. ഈ സംഭവം നടന്ന് പതിനാറുദിവസം കഴിഞ്ഞപ്പോഴാണ് രണ്ടാമത്തെ നരബലി സംഭവിച്ചത്.

കൊലപാതകങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടപ്പോഴാണ് തന്നെ വീട്ടിലേക്ക് വിളിച്ച കാര്യം ഓര്‍ത്തത്. രണ്ടാമത്തെ നരബലിക്കായി ആളെ തിരയുമ്പോഴായിരിക്കും ലൈല തന്നെ വീട്ടിലേക്ക് ചെല്ലാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടാവുകയെന്നും അത് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്നും സുമ ഇടിവി ഭാരതിനോട് പറഞ്ഞു.

Last Updated : Oct 15, 2022, 9:41 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.