ETV Bharat / state

മലപ്പുറത്തു നിന്നും പത്തനംതിട്ടയിലെത്തി 17കാരിയെ പീഡിപ്പിച്ചു; 18കാരൻ അറസ്‌റ്റില്‍ - പോക്‌സോ കേസ്

മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പിൽ അഭിനന്ദ് (18) ആണ് പതിനേഴുകാരിയെ പീഡിപ്പിച്ചതിന് അറസ്‌റ്റിലായത്

eighteen year old arrested  rape seventeen year old girl  rape  pocso case  abhinand arrest  latest news in pathanamthitta  latest news today  പതിനേഴുകാരിയെ പീഡിപ്പിച്ചു  മലപ്പുറത്തു നിന്നും പത്തനംതിട്ടയിലെത്തി  പതിനെട്ടുകാരൻ അറസ്‌റ്റില്‍  അഭിനന്ദ്  ഇൻസ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട്  പോളണ്ട് സ്വദേശിനിയെ പീഡിപ്പിച്ച്  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  പോക്‌സോ കേസ്  ഇന്നത്തെ പ്രധാന വാര്‍ത്ത
മലപ്പുറത്തു നിന്നും പത്തനംതിട്ടയിലെത്തി പതിനേഴുകാരിയെ പീഡിപ്പിച്ചു
author img

By

Published : Mar 15, 2023, 10:35 PM IST

പത്തനംതിട്ട: ഇൻസ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹം വാഗ്‌ദാനം നല്‍കിയ ശേഷം 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 18കാരൻ പിടിയിൽ. മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പിൽ അഭിനന്ദ് (18) ആണ് പൊലീസിന്‍റെ പിടിയിലായത്. മലപ്പുറം സ്വദേശിയായ യുവാവ് പലതവണ പെൺകുട്ടിയുടെ വീട്ടിലും സ്‌കൂളിലും എത്തി കാണുകയും, രണ്ടുതവണ സ്‌കൂട്ടറിൽ സ്‌കൂളിൽ നിന്നും വിളിച്ചിറക്കി ആലപ്പുഴ ബീച്ചിൽ എത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയും ചെയ്‌തു.

പീഡിപ്പിച്ചത് പല തവണ: കഴിഞ്ഞവർഷം മാർച്ചിൽ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. 2022 ജൂണ്‍ മാസത്തില്‍ പെൺകുട്ടിക്ക് ഫോൺ കൊണ്ടുക്കൊടുക്കാനെന്ന് പറഞ്ഞ് വീട്ടിലെത്തി അവിടെവച്ച് ലൈംഗികമായി പീഡിപ്പിച്ചു. കോഴഞ്ചേരി സഖി വൺ സ്‌റ്റോപ്പ് സെന്‍ററിൽ കഴിഞ്ഞുവന്നിരുന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, ആറന്മുള പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കോഴഞ്ചേരി ജില്ല ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയപ്പോള്‍ കുട്ടി, പീഡനത്തിന് വിധേയയായതായി തെളിഞ്ഞു. പൊലീസ് കുട്ടിയുടെ മൊഴി രണ്ടാമത് വിശദമായി രേഖപ്പെടുത്തിയിരുന്നു. തിരുവല്ല കോടതിയിലും ഹാജരാക്കി മൊഴിയെടുത്തു.

കുട്ടിയെ കൊണ്ടുപോയ ഇടങ്ങളിലെത്തി പൊലീസ് അന്വേഷണം നടത്തി. യുവാവ് ഉപയോഗിച്ച സ്‌കൂട്ടർ വായ്‌പ തവണ മുടങ്ങിയതിനാൽ ഫിനാൻസ് സ്ഥാപനം പിടിച്ചെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മലപ്പുറത്തെ വീടിനടുത്തുനിന്നും പ്രതിയെ ഇന്നലെ കസ്‌റ്റഡിയിലെടുത്തു.

പ്രതി കുറ്റം സമ്മതിച്ചത് വിശദമായ ചോദ്യം ചെയ്യലില്‍: സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തതിനെ തുടർന്ന് പ്രതി കുറ്റം സമ്മതിച്ചു. മലപ്പുറത്ത് നിന്നും ഇവിടെ എത്തിയിരുന്നത് കുട്ടിയെ കാണാന്‍ വേണ്ടി മാത്രമാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ആറന്മുള പൊലീസ് ഇൻസ്‌പെക്‌ടർ സി കെ മനോജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ അലോഷ്യസ്, എസ് സി പി ഓ നാസർ, സി പി ഒമാരായ ജിതിൻ, ഫൈസൽ സുജ എന്നിവരാണ് സംഘത്തിലുള്ളത്.

പോളണ്ട് സ്വദേശിനിയെ പീഡിപ്പിച്ച് മുംബൈ സ്വദേശി: പീഡനക്കേസുകള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ താമസമാക്കിയ പോളണ്ട് സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. 2016നും 2022നുമിടയില്‍ പ്രതി പലതവണ യുവതിയെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. നിലവില്‍ പ്രതി ഒളിവിലാണ്.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. പീഡനത്തിന് ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. അതേസമയം, പ്രതി പലതവണ ഇവരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിയെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.