പത്തനംതിട്ട: കോഴഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. സിപിഎം കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റുമായ നെജില്‍ കെ ജോണിനാണ് വെട്ടേറ്റത്. കോഴഞ്ചേരി ടൗണിന് സമീപം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
പരിക്കേറ്റ നൈജിലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. കുറിയന്നൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഡിവൈഎഫ്‌ഐ-ആര്‍എസ്‌എസ് സംഘര്‍ഷം നിലനിന്നിരുന്നു.