ETV Bharat / state

ഡോ മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ - പരുമല സെമിനാരി

മാത്യൂസ് മാര്‍ സേവേറിയോസിനെ സഭാധ്യക്ഷനാക്കാനുള്ള എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നിര്‍ദേശം അസോസിയേഷന്‍ യോഗം അംഗീകരിക്കുകയായിരുന്നു.

Dr. Mathews Mar Severios  Orthodox Church  Orthodox Church  ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്  ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍  പരുമല സെമിനാരി  എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്
ഡോ മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍
author img

By

Published : Oct 14, 2021, 3:51 PM IST

പത്തനംതിട്ട: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍. പരുമല സെമിനാരി അങ്കണത്തില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗത്തിലാണ് പുതിയ കാതോലിക്ക ബാവയെ തെരഞ്ഞെടുത്തത്. മാത്യൂസ് മാര്‍ സേവേറിയോസിനെ സഭാധ്യക്ഷനാക്കാനുള്ള എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നിര്‍ദേശം അസോസിയേഷന്‍ യോഗം അംഗീകരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം അസോസിയേഷന്‍ പ്രസിഡന്‍റ് കുര്യാക്കോസ് മാര്‍ ക്ലിമ്മീസാണ് പ്രഖ്യാപിച്ചത്. തീരുമാനം അസോസിയേഷന്‍ അംഗങ്ങള്‍ കയ്യടിയോടെ പാസാക്കുകയും ആചാര വെടി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ഔദ്യോഗിക വേഷവും സ്ഥാന ചിഹ്നങ്ങളും നല്‍കി.

സഭാധ്യക്ഷന്‍റെ പുതിയ പേര് വാഴിക്കല്‍ ചടങ്ങില്‍ പ്രഖ്യാപിക്കും.

Also Read: സൂരജിന് 4642-ാം നമ്പര്‍ ; ഉത്രയുടെ കൊലയാളിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്. കോട്ടയം വാഴൂര്‍ സെന്‍റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവക അംഗമാണ്. അഭിഷേക ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്നു വൈകിട്ട് അഞ്ചിന് സുന്നഹദോസ് ചേരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.