ETV Bharat / state

പമ്പ ത്രിവേണിയിലെ മാലിന്യം നീക്കൽ ചെയ്യൽ; സ്ഥലം പി ബി നൂഹ് സന്ദര്‍ശിച്ചു

author img

By

Published : Jun 16, 2020, 1:53 AM IST

വലിയ തോതിലുള്ള മഴയുടെ തടസമുണ്ടായില്ലെങ്കില്‍ ഇരുപത് ദിവസത്തിനുള്ളില്‍ 75,000 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

പത്തനംതിട്ട  പി ബി നൂഹ്  ജില്ലാ കലക്‌ടർ  പമ്പ ത്രിവേണിയിലെ മാലിന്യം നീക്കൽ ചെയ്യൽ  പമ്പ ത്രിവേണി  റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി  മാലിന്യം നീക്കൽ ചെയ്യൽ  waste management  Pampa triveni  PB Nooh  Pathanamthitta  District Collector
പമ്പ ത്രിവേണിയിലെ മാലിന്യം നീക്കൽ ചെയ്യൽ; സ്ഥലം പി ബി നൂഹ് സന്ദര്‍ശിച്ചു

പത്തനംതിട്ട: പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ജില്ലാ കലക്ടർ പി ബി നൂഹ് പമ്പയില്‍ സന്ദര്‍ശനം നടത്തി. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലകിനൊപ്പമാണ് ജില്ലാ കലക്‌ടർ സ്ഥലം സന്ദർശിച്ചത്. വലിയ തോതിലുള്ള മഴയുടെ തടസമുണ്ടായില്ലെങ്കില്‍ ഇരുപത് ദിവസത്തിനുള്ളില്‍ 75,000 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 1,28,000 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങളാണ് ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് നീക്കം ചെയ്യുന്നത്. ഇതുവരെ 5366 ലോഡുകളിലായി 22820 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

2018ലെ പ്രളയത്തിന് ശേഷം പമ്പ ത്രിവേണി മുതല്‍ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞു കൂടിയിരിക്കുന്ന മണല്‍, മാലിന്യങ്ങള്‍ പമ്പയില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. 40 ടിപ്പറുകള്‍, 10 ഹിറ്റാച്ചി, 15 ജെ സി ബി ഉള്‍പ്പടെ 65 വാഹനങ്ങളാണ് മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.