ETV Bharat / state

തിരുവല്ലയിൽ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം - ഒരു ഭാഗത്തെ ഭിത്തി

തിരുവല്ല പെരിങ്ങര 11-ാം വാർഡിൽ ചിറയിൽ പറമ്പിൽ എസ് സുരേന്ദ്രൻ്റെ വീടിൻ്റെ ഒരു ഭാഗം തകർന്നു

rain in thiruvalla  disaster  കാറ്റിലും മഴയിലും  നാശനഷ്ടം  തിരുവല്ല  ഒരു ഭാഗത്തെ ഭിത്തി  പരിക്കേൽക്കാതെ രക്ഷപെട്ടു
തിരുവല്ലയിൽ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം
author img

By

Published : May 13, 2020, 6:01 PM IST

പത്തനംതിട്ട: തിരുവല്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം. തിരുവല്ല പെരിങ്ങര 11-ാം വാർഡിൽ ചിറയിൽ പറമ്പിൽ എസ് സുരേന്ദ്രൻ്റെ വീടിൻ്റെ ഒരു ഭാഗം തകർന്നു. ആളപായമില്ല. പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം.

കനത്ത മഴ പെയ്യുന്നതിനിടെ വീടിൻ്റെ ഒരു ഭാഗത്തെ ഭിത്തി ഇടിഞ്ഞ് മേൽക്കൂരയടക്കം നിലം പതിക്കുകയായിരുന്നു. ഇടിഞ്ഞു വീണ മുറിയുടെ സമീപത്തെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന സുരേന്ദ്രനും ഭാര്യയും രണ്ട് മക്കളും പരിക്കേൽക്കാതെ രക്ഷപെട്ടു. അലമാര അടക്കമുള്ള ഗൃഹോപകരങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട്.

മാത്യു ടി തോമസ് എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ ജോസ്, വാർഡ് മെമ്പർ പി ജി പ്രകാശ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.