ETV Bharat / state

പ്രകൃതിയോടിണങ്ങിയാകണം വികസനം: ജി സുധാകരന്‍ - കല്ലിശേരി-ഇരവിപേരൂര്‍ റോഡ്

പ്രകൃതിക്ക് യോജിക്കുന്ന വിധത്തിലാകണം വികസനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍

പ്രകൃതിയോടിണങ്ങിയാവണം വികസനം : ജി സുധാകരന്‍
author img

By

Published : Aug 27, 2019, 2:29 AM IST

Updated : Aug 27, 2019, 3:42 AM IST

പത്തനംതിട്ട: പ്രകൃതിയോടിണങ്ങിയാകണം വികസനമുണ്ടാകേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പ്രകൃതി വിയോജിച്ചാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രളയങ്ങള്‍ അതാണ് സാക്ഷ്യപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകൃതിയോടിണങ്ങിയാകണം വികസനം: ജി സുധാകരന്‍

കല്ലിശ്ശേരി-ഇരവിപേരൂര്‍ റോഡിന്‍റെ നിര്‍മാണ ഉദ്ഘാടനം നെല്ലാട് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയും എംസി റോഡും ബന്ധിപ്പിക്കുന്നതാണ് കല്ലിശ്ശേരി-ഇരവിപേരൂര്‍ റോഡ്. 12 മാസമാണ് റോഡിന്‍റെ നിര്‍മാണ കാലാവധി. 6.60 ലക്ഷം രൂപയാണ് നിര്‍മാണത്തുകയായി വകയിരുത്തിയത്.

Intro:പ്രകൃതിയോടിണങ്ങിയാവണം വികസനമുണ്ടാവേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍.
കല്ലിശേരി-ഇരവിപേരൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നെല്ലാട് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Body:പ്രകൃതി വിയോജിച്ചാല്‍ നമുക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. പ്രളയങ്ങള്‍ അതാണ് സാക്ഷ്യപ്പെടുത്തുന്നത്. അതു കൊണ്ട് പ്രകൃതിയോട് യോജിക്കുന്ന കാഴ്ചപ്പാടിലാവണം വികസനം സൃഷ്ടിക്കേണ്ടത്.

തിരുവല്ല-കുമ്പഴ സംസ്ഥാനപാതയേയും എം. സി. റോഡിനേയും ബന്ധിപ്പിക്കുന്നതാണ് കല്ലിശേരി-ഇരവിപേരൂര്‍ റോഡ്. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിലെ നെല്ലാട് ജംഗ്ഷനെയും എം.സി. റോഡിലെ ചെങ്ങന്നൂരിനടുത്തുളള കല്ലിശേരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡിന് 7.510 കിലോമീറ്റര്‍ ദൂരമാണുളളത്. റോഡിന്റെ രണ്ടു കിലോ മീറ്റര്‍ ദൂരം വരെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്റെയും രണ്ടു മുതല്‍ 7.510 കിലോ മീറ്റര്‍ വരെ ആറന്‍മുള നിയോജകമണ്ഡലത്തിന്റെയും പരിധിയില്‍പ്പെടുന്നതാണ്. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന രണ്ടു കിലോ മീറ്റര്‍ ഭാഗം നിലവില്‍ ബി. എം. ആന്‍ഡ് ബി. സി. പ്രവര്‍ത്തി നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രമഫലമായാണ് കല്ലിശേരി-ഇരവിപേരൂര്‍ റോഡ് നവീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ബഗോറ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്
റോഡ് നിര്‍മാണം നടത്തുക. 12 മാസമാണ് നിര്‍മാണ കാലാവധി. 6.60 ലക്ഷം രൂപയാണ് നിര്‍മാണതുക.
Conclusion:
Last Updated : Aug 27, 2019, 3:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.