പത്തനംതിട്ട: ജില്ലയിൽ ഇന്ന് 75 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം 33 പേർ രോഗമുക്തരായി.12 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 17 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.46 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഏഴ് ദിവസങ്ങൾ തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ പത്തനംതിട്ട എആർ ക്യാമ്പ്, കുറ്റപ്പുഴ, കോട്ടാങ്ങൽ തുടങ്ങിയ ക്ലസ്റ്റർ നിയന്ത്രണ വിധേയമായതായി പ്രഖ്യാപിച്ചിട്ടുണ്ട്.
258 പേർ രോഗികളായിട്ടുണ്ട്. 27 പേർ ഐസൊലേഷനിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 1332 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1481 പേരും നിരീക്ഷണത്തിലാണ്. 1050 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.