ETV Bharat / state

പത്തനംതിട്ടയിൽ കൊവിഡ് പോസിറ്റീവായ അതിഥി തൊഴിലാളി ആശുപത്രിയിൽ നിന്നും കടന്നു

അന്വേഷണത്തിനൊടുവിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും ഇയാളെ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

covid  കൊവിഡ് പോസിറ്റീവ്  അതിഥി തൊഴിലാളി  Covid positive  guest worker  hospital  വെസ്റ്റ് ബംഗാള്‍  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  കൊവിഡ് വാര്‍ റൂം  Covid war room  ജിയോ ആശുപത്രി  രോഗവ്യാപനം
പത്തനംതിട്ടയിൽ കൊവിഡ് പോസിറ്റീവായ അതിഥി തൊഴിലാളി ആശുപത്രിയിൽ നിന്നും കടന്നു
author img

By

Published : May 28, 2021, 4:43 PM IST

പത്തനംതിട്ട: കൊവിഡ് പോസിറ്റീവ് ആയ വിവരം മറച്ചു വച്ച് നാട്ടിലേക്ക് പോകാനായി പശ്ചിമ ബംഗാള്‍ സ്വദേശി ആശുപത്രിയിൽ നിന്നും കടന്നു. അന്വേഷണത്തിനൊടുവിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും ഇയാളെ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 27ന് നടന്ന കൊവിഡ് പരിശോധനയിൽ ഇയാള്‍ പോസിറ്റീവ് ആയ വിവരം ആരോഗ്യവകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി എസ് സതീഷ് ജില്ലാ ലേബര്‍ ഓഫീസിലെ കോള്‍ സെന്‍ററിന് കൈമാറി. ആരോഗ്യവകുപ്പ് ഇയാളെ പത്തനംതിട്ട സിഎഫ്എല്‍ടിസിയിലേക്ക് മാറ്റുവാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അതിനിടെ ഇയാളുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസ് കൊവിഡ് വാര്‍ റൂം ടീമംഗങ്ങൾ ആശുപത്രിയിലെത്തിയപ്പോളാണ് ഇയാള്‍ നാട്ടിലേക്കു പുറപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇയാളെ കണ്ടെത്തുകയായിരുന്നു.

READ MORE: വിഡി സതീശൻ യുഡിഎഫ് ചെയർമാൻ

തുടർന്ന് ഇയാളെ അതീവ ജാഗ്രതയോടെ തിരികെയെത്തിച്ച് പത്തനംതിട്ട ജിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ജീവനക്കാരനായ ഇയാളോടൊപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്ന 25 അതിഥി തൊഴിലാളികളുടെ കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യവകുപ്പിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഈ വ്യക്തിയിലൂടെ റെയില്‍വേ ഉള്‍പ്പെടെ പല തലങ്ങളില്‍ ഉണ്ടാകുമായിരുന്ന രോഗവ്യാപനം തടയുവാന്‍ സമയോചിതമായ ഇടപെടലിലൂടെ സാധിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.