ETV Bharat / state

കൊവിഡ് പ്രതിരോധം: പത്തനംതിട്ട നഗരത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ - Pathanamthitta city

നഗരസഭാ മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകും.

covid  കൊവിഡ് പ്രതിരോധം  പത്തനംതിട്ട  പത്തനംതിട്ട നഗരം  Pathanamthitta city  Pathanamthitta
കൊവിഡ് പ്രതിരോധം: പത്തനംതിട്ട നഗരത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍
author img

By

Published : May 12, 2021, 12:29 AM IST

പത്തനംതിട്ട: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. നഗരസഭാ മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകും. മൂന്നു പ്രധാന കവാടങ്ങളാണ് നഗരസഭാ മാര്‍ക്കറ്റിനുള്ളത്. ഈ മൂന്നു കവാടങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കാന്‍ തീരുമാനമായി.

പൊതുജനങ്ങള്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും, സന്നദ്ധ പ്രവര്‍ത്തകര്‍ സാനിറ്റെെസര്‍ നല്‍കും. മാര്‍ക്കറ്റിലേക്ക് പ്രവശിക്കുന്നവരും വ്യാപാരികളും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുന്നുവെന്നും, സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുവെന്നും ഇവര്‍ ഉറപ്പുവരുത്തും.

read more: തിരുവനന്തപുരത്ത് കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി

നിലവിലെ ക്രമീകരണങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട ഡി.വൈ.എസ്.പി പ്രദീപ്, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ്ജ്, നോഡല്‍ ഓഫീസറായ കെ.ആര്‍.മനോജ് കുമാര്‍ എന്നിവര്‍ വിലയിരുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.