പത്തനംതിട്ട: ജില്ലയിൽ ഇന്ന് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 30 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശ രാജ്യങ്ങളിൽ നിന്നും രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 12 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ കുമ്പഴ ക്ലസ്റ്ററിലുള്ള അഞ്ചു പേരുണ്ട്.
രണ്ടു പേരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. 206 പേർ രോഗികളായിട്ടുണ്ട്. 226 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ 1267 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1544 പേരും നിരീക്ഷണത്തിലാണ്. 856 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.