പത്തനംതിട്ട: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഈ വർഷത്തെ ആറൻമുള വള്ള സദ്യ ഒഴിവാക്കി. ഓഗസ്റ്റ് നാല് മുതൽ ഒക്ടോബർ നാല് വരെയുള്ള കാലയളവിലാണ് ആറൻമുള വള്ള സദ്യയും, പള്ളിയോടങ്ങൾ പങ്കെടുക്കുന്ന തിരുവോണത്തോണി വരവേൽപ്പും, ഉത്രട്ടാതി വള്ളംകളി, അഷ്ടമി രോഹിണി വള്ള സദ്യ എന്നിവയും നടക്കുക. എന്നാല്‍ ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്തി ഈ വര്‍ഷം വള്ള സദ്യ നടത്താനാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു അറിയിച്ചു. പ്രളയത്തെ തുടർന്ന് 2018 ലും 2019 ലും വഴിപാട് വള്ള സദ്യകൾ പകുതിയോളം ഒഴിവാക്കിയിരുന്നു.
ആറൻമുള വള്ള സദ്യ ഒഴിവാക്കി - covid
പ്രളയത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും വഴിപാട് വള്ള സദ്യകൾ പകുതിയോളം ഒഴിവാക്കിയിരുന്നു