പത്തനംതിട്ട: അമേരിക്കയില്‍ കൊവിഡ് രോഗം ബാധിച്ച് ഇലന്തൂർ സ്വദേശി മരിച്ചു. മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ തോമസ് ഡേവിഡ്(47)ആണ് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് മരിച്ചത്. ഒരാഴ്‌ചയിലേറേയായി വെന്‍റിലേറ്ററിലായിരുന്നുവെന്ന് ബന്ധു ജോജി പറഞ്ഞു. പനിയെ തുടര്‍ന്ന് ഡോക്‌ടറെ സമീപിച്ചിരുന്നുവെങ്കിലും വിശ്രമിക്കാനായിരുന്നു നിര്‍ദേശം. പിന്നീട് മാര്‍ച്ച് 23നായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമാകുന്നുവെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് ഗുരുതരമാവുകയായിരുന്നുവെന്നും ബന്ധു അറിയിച്ചു. മാതാപിതാക്കളും ഭാര്യയും മൂന്ന് പെൺമക്കളും മൂന്ന് സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തോടൊപ്പം 20 വര്‍ഷമായി ഇയാൾ അമേരിക്കയിലാണ്.
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു - covid 19
പത്തനംതിട്ടയിലെ ഇലന്തൂര്‍ സ്വദേശിയാണ് മരിച്ചത്