ETV Bharat / state

ഈസ്റ്ററിന് കണ്‍സ്യൂമര്‍ ഫെഡിന്‍റെ 75 ചന്തകള്‍ - വിലക്കുറവ്

10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ 75 ചന്തകളാണ് കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്നത്

Consumerfed  ഈസ്റ്റര്‍  വിലക്കുറവ്  കണ്‍സ്യൂമര്‍ഫെഡ്
ഈസ്റ്റര്‍ ആഘോഷമാക്കാൻ വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡ്
author img

By

Published : Mar 24, 2021, 10:08 PM IST

പത്തനംതിട്ട: സാധാരണക്കാര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് വ്യാപാര മേഖല മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ ഭാഗ്യോത്സവം 2021 സമ്മാനപദ്ധതിയുടെ സമ്മാനവിതരണവും ഈസ്റ്റര്‍ ചന്തയുടെ മുന്നൊരുക്കങ്ങളും പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ നിര്‍വഹിച്ചു.

ഈസ്റ്ററിന് വിപണിയിലെ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡ് 75 ചന്തകള്‍ ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ നല്‍കുന്ന സബ്സിഡി നിരക്കിലും മറ്റ് അവശ്യ സാധനങ്ങള്‍ 10 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും ഈ ചന്തകളിലൂടെ ലഭ്യമാക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റേഷന്‍ കാര്‍ഡിന്‍റെ അടിസ്ഥാനത്തിലാണ് സബ്സിഡി വിതരണം നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഒരു ദിവസം 75 പേര്‍ക്കു മാത്രമായിരിക്കും സാധനങ്ങള്‍ വിതരണം ചെയ്യുകയെന്നും കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ അറിയിച്ചു.

15 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നായി 15 പ്രോത്സാഹന സമ്മാനങ്ങളും അഞ്ച് പ്രത്യേക സമ്മാനങ്ങളും ഭാഗ്യോത്സവം 2021 നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തവര്‍ക്ക് ലഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.