ETV Bharat / state

'ഭരണഘടനയെ അവഹേളിച്ചു' ; സജി ചെറിയാനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി - saji cheriyan thiruvalla magistrate court complaint

'സജി ചെറിയാന്‍റേത് സത്യപ്രതിജ്ഞാലംഘനം' ; കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി അഭിഭാഷകന്‍

സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം  സജി ചെറിയാനെതിരെ കോടതിയില്‍ പരാതി  സജി ചെറിയാന്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പരാതി  complaint against saji cheriyan  saji cheriyan thiruvalla magistrate court complaint  saji cheriyan anti constitution remarks
സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം: മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി
author img

By

Published : Jul 6, 2022, 5:07 PM IST

പത്തനംതിട്ട : മല്ലപ്പള്ളിയിൽ നടന്ന സിപിഎം പരിപാടിയിൽ ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ പരാതി. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് പരാതി നല്‍കിയത്. ചൊവ്വാഴ്‌ച പത്തനംതിട്ട എസ്‌പിക്ക് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. അതേസമയം, മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാവിരുദ്ധ പ്രസംഗം പൊലീസ് പരിശോധിക്കും.

Also read: സജി ചെറിയാന്‍റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ പ്രതിസന്ധിയുടെ ആഴമേറുന്നു ; സിപിഎം കടുത്ത പ്രതിരോധത്തില്‍

നിലവില്‍, ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ലഭിച്ച പരാതികൾ തിരുവല്ല ഡിവൈഎസ്‌പിക്ക് കൈമാറിയിട്ടുണ്ട്. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി. മന്ത്രിയുടെ പ്രസംഗം പരിശോധിച്ച ശേഷം നിയമോപദേശം തേടുന്നതിനെ കുറിച്ചാണ് പൊലീസ് ആലോചിക്കുന്നതെന്നാണ് സൂചന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.