ETV Bharat / state

കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർത്തു

ന്യൂ ഭാരത് എന്ന കമ്പനിയിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് 32 ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് ആറന്മുള സ്വദേശി പി ആർ ഹരികൃഷ്ണൻ പരാതി നൽകിയിരുന്നു.

ന്യൂ ഭാരത് എന്ന കമ്പനി  കുമ്മനം രാജശേഖരൻ  പത്തനംതിട്ട  complaint against bjp leader  kummanam rajasekharan
കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർത്തു
author img

By

Published : Nov 2, 2020, 4:14 PM IST

Updated : Nov 2, 2020, 5:21 PM IST

പത്തനംതിട്ട: ബി.ജെ.പി കേരള മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ നിന്നു പരാതിക്കാരനായ ആറന്മുള സ്വദേശി പി ആർ ഹരികൃഷ്ണൻ പിന്മാറി. പണം തിരികെ ലഭിച്ചതിനാലാണ് കേസ് പിൻവലിച്ചതെന്നും കുമ്മനം രാജശേഖരൻ തന്നോട് നേരിട്ട് പണം ആവശ്യപ്പെട്ടില്ലെന്നും പി ആർ ഹരികൃഷ്ണൻ വ്യക്തമാക്കി.

കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർത്തു
ന്യൂ ഭാരത് എന്ന കമ്പനിയിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് 32 ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് ആറന്മുള സ്വദേശി പി ആർ ഹരികൃഷ്ണൻ ആറൻമുള പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ബിജെപി കേരള മുന്‍ അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ന്യൂ ഭാരത് കമ്പനി ഉടമ ചിറ്റൂർ നെട്ടുമണി സ്വദേശി വിജയൻ എന്നിവരുൾപ്പടെ എട്ട് പേരെ പ്രതികളാക്കി ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പണം തിരികെ ലഭിച്ചതിനാൽ പരാതി പിൻവലിച്ചെന്നും ന്യൂ ഭാരത് കമ്പനി പ്രതിനിധികൾ പണം തന്നതായും പി ആർ ഹരികൃഷ്ണൻ പറഞ്ഞു. ന്യൂ ഭാരത് കമ്പനിയിൽ പണം നിക്ഷേപിക്കണമെന്ന് കുമ്മനം രാജശേഖരൻ തന്നോട് പറഞ്ഞിട്ടില്ലെന്നും പി ആർ ഹരികൃഷ്ണൻ വ്യക്തമാക്കി.

Last Updated : Nov 2, 2020, 5:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.