ETV Bharat / state

ഒഴുക്കില്‍പ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - മൃതദേഹവും കണ്ടെത്തി

കുറ്റൂർ കലയത്തറ വീട്ടിൽ മാത്യുവിന്‍റെ മകൻ ജോയൽ മാത്യു (21) വിന്‍റെ മൃതദേഹമാണ് ഇന്ന് വൈകിട്ട് 6.30 ഓടെ ഒഴുക്കിൽപ്പെട്ട കടവിന്‍റെ അടുത്തു നിന്നും കണ്ടെത്തിയത്

man was found  drowned  മൃതദേഹം കണ്ടെത്തി  പത്തനംതിട്ട  കുറ്റൂർ റെയിൽവേ മേൽപ്പാലം  മൃതദേഹവും കണ്ടെത്തി  യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
ഒഴുക്കില്‍പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
author img

By

Published : Aug 4, 2020, 9:14 PM IST

പത്തനംതിട്ട: കുറ്റൂർ റെയിൽവേ മേൽപ്പാലത്തിന് താഴെയുള്ള കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്‍റെ മൃതദേഹവും കണ്ടെത്തി. കുറ്റൂർ കലയത്തറ വീട്ടിൽ മാത്യുവിന്‍റെ മകൻ ജോയൽ മാത്യു (21) വിന്‍റെ മൃതദേഹമാണ് ഇന്ന് വൈകിട്ട് 6.30 ഓടെ ഒഴുക്കിൽപ്പെട്ട കടവിന്‍റെ നൂറ് മീറ്റർ അകലെ നിന്നും കണ്ടെത്തിയത്.

ജോയലിന്‍റെ കൂടെ കാണാതായ കുറ്റൂർ പാറയിൽ ഷാജി പുന്നൂസിന്‍റെ മകൻ ജിബിന്‍റെ (22) മൃതദേഹം നാല് കിലോമീറ്റർ മാറി വെൺപാല പനച്ചിമൂട്ടിൽ കടവിന് സമീപത്ത് നിന്നും ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് സ്രവം ശേഖരിച്ച ശേഷം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മാതവ്: ജിജി, സഹോദരി: സൂസന്ന. ഞായറാഴ്ച രാത്രിയാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട സുഹൃത്തുക്കളായ മൂന്ന് യുവാക്കൾ നീന്തി രക്ഷപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.