ETV Bharat / state

തിരുവല്ലയിൽ പക്ഷിപ്പനി ; ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖല - മേരിഗിരി

തിരുവല്ല നഗരസഭയിലെ മേരിഗിരി,മുത്തൂര്‍ എന്നിവിടങ്ങളിലെ വീടുകളിലെ കോഴികൾക്കാണ് രോഗം സ്ഥിരീകരിച്ചത്

തിരുവല്ലയിൽ പക്ഷിപ്പനി  പത്തനംതിട്ട  തിരുവല്ല  thiruvalla  pathanamthitta  bird flu confirmed in thiruvalla  Bird flu  thiruvalla municipal corporation  pathanamthitta  പക്ഷിപ്പനി  മേരിഗിരി  മുത്തൂര്‍
തിരുവല്ലയിൽ പക്ഷിപ്പനി
author img

By

Published : Jan 25, 2023, 7:39 PM IST

പത്തനംതിട്ട : തിരുവല്ല നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ല കലക്‌ടർ ഡോ. ദിവ്യ എസ് അയ്യർ. നഗരസഭയിലെ വാര്‍ഡ് 34 (മേരിഗിരി), വാര്‍ഡ് 38 (മുത്തൂര്‍) എന്നിവിടങ്ങളിലെ വീടുകളിലെ കോഴികൾ പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും അസാധാരണമായി മരണനിരക്ക് ഉണ്ടാവുകയും ചെയ്‌തിരുന്നു.

തുടര്‍ന്ന് സ്ഥലത്തെ കോഴികളുടെ സാമ്പിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ (എന്‍ഐഎച്ച്എസ്എഡി) അയച്ചിരുന്നു. ഇതിന്‍റെ പരിശോധനാഫലം ലഭ്യമായതിലാണ് പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. തിരുവല്ല, ഓതറ (ഇരവിപേരൂര്‍), കവിയൂര്‍, പുറമറ്റം, പെരിങ്ങര, കുന്നന്താനം, കല്ലൂപ്പാറ, നിരണം, കുറ്റൂര്‍, നെടുമ്പ്രം, കടപ്ര എന്നീ പഞ്ചായത്തുകളാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.