പത്തനംതിട്ട: തേനീച്ചകൾക്ക് കൂടൊരുക്കാൻ കേരളമാകെ പറന്നു നടക്കുകയാണ് 'തേൻ മുരളി' എന്നു വിളിപേരുളള പി ആർ മുരളീധരൻ. തേനീച്ച കൃഷിയെക്കുറിച്ച് ഗവേഷണം നടത്തുന്നവക്ക് ഒരു സർവ്വകലാശാല തന്നെയാണ് കടമ്പനാട് സ്വദേശിയും ഹോർട്ടിക്കോർപ്പിൽ നിന്നും ബീ കീപ്പിംഗ് ഇൻസ്‌ട്രക്ടർ ആയി വിരമിച്ച ഉദ്യോഗസ്ഥനുമായ മുരളീധരൻ. വിരമിച്ച ശേഷവും ഹോർട്ടിക്കോർപ്പിൽ കരാർ അടിസ്ഥാനത്തിൽ തേനീച്ച പരിശീലകനായി നാട് ചുറ്റുകയാണ് മുരളീധരൻ. തേനീച്ച കോളനി നിർമ്മാണം പരിപാലനം, തേനീച്ചകളുടെ ജീവിത രീതികൾ തുടങ്ങിയുള്ള തേനീച്ച കഥകൾ തേൻ മുരളി വിവരിക്കുമ്പോൾ അതിന് തേനോളം മധുരമുണ്ട്. സംസ്ഥാനത്താകെ ആയിരകണക്കിന് തേനീച്ച കോളനികൾ നിർമ്മിച്ചു നൽകി. ഒപ്പം പരിശീലന ക്ലാസുകളും. തേൻ വിളവെടുപ്പിനു പാകമായാൽ വീടുകളിലെത്തി അതിന്‍റെ ഓരോ പ്രക്രിയയും കർഷകരെ വിശദമായി പരിശീലിപ്പിക്കും.
തേനീച്ച കൃഷിയുടെ മധുര പാഠങ്ങളുമായി 'തേൻ മുരളി' ചേട്ടൻ - തേനീച്ച കൃഷി വാർത്തകൾ
തേനീച്ച കൃഷിയെക്കുറിച്ച് ഗവേഷണം നടത്തുന്നവക്ക് ഒരു സർവ്വകലാശാല തന്നെയാണ് കടമ്പനാട് സ്വദേശിയും ഹോർട്ടിക്കോർപ്പിൽ നിന്നും ബീ കീപ്പിംഗ് ഇൻസ്‌ട്രക്ടർ ആയി വിരമിച്ച ഉദ്യോഗസ്ഥനുമായ മുരളീധരൻ.