പത്തനംതിട്ട: തണ്ണിത്തോട്ടിലെ 225 ഹെക്ടര്‍ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷനിലെ ഈറ്റ വെട്ടാന്‍ ബാംബു കോര്‍പ്പറേഷന് അനുമതി നല്‍കും. വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജുവാണ് ഇക്കാര്യം പറഞ്ഞത്. ഈറ്റ സൗജന്യമായി ബാംബു കോര്‍പ്പറേഷന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കടുവയെ പിടിക്കാനുള്ള ശ്രമത്തില്‍ മയക്കുവെടി വയ്ക്കുന്നതിനുള്ള തീരുമാനം എടുത്തിരുന്നു. കുങ്കിയാനയുടെ പുറത്തിരുന്ന് മയക്കു വെടിവയ്ക്കാനും കൂടുകളിലാക്കാനും തീരുമാനിച്ചിരുന്നു. കടുവയെ കണ്ടെത്തുന്നതിനായി നാല് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരു ടീമിന് നാലു കിലോമീറ്റര്‍ പരിധിയാണ് നല്‍കിയിരിക്കുന്നത്. 25 ക്യാമറകള്‍ ഇതിനോടകം തന്നെ സ്ഥാപിച്ചു.
ഡ്രോണിന്‍റെ സഹായത്തോടെ കടുവയെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കടുവയ്ക്ക് ശാരീരിക ബുദ്ധിമുട്ടുള്ളതായി വനം വകുപ്പ് അറിയിച്ചു. കടുവയെ കണ്ടാല്‍ ഷൂട്ടറുടെ സഹായത്തോടെ വെടി വയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.