പത്തനംതിട്ട : രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അയ്യപ്പ ഭക്തരെ തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ തടയാന്‍ തീരുമാനം. ഉത്തമപാളയത്ത് ചേര്‍ന്ന ഉദ്യോഗസ്ഥരുടെ ആലോചനായോഗത്തിലാണ് തീരുമാനം. ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ഭക്തര്‍ തേനി ജില്ല വഴി ശബരിമലയിലെത്തുന്നുണ്ട്.
ALSO READ: Covid Vaccine Challenge: ഇത് വെറും ചലഞ്ചല്ല, കൊവിഡ് വാക്‌സിനെടുത്താല്‍ സ്‌മാര്‍ട്ട് ഫോണ്‍ സമ്മാനം
തമിഴ്‌നാട്-കേരള അതിര്‍ത്തി പ്രദേശങ്ങളായ കുമളിയിലും കമ്പംമെട്ടിലും അയ്യപ്പഭക്തരെ പരിശോധനയ്ക്ക് വിധേയമാക്കും. രണ്ട് തവണ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന്‍റെ രേഖ കാണിക്കുന്നവരെ മാത്രമേ കേരളത്തില്‍ പ്രവേശിപ്പിക്കൂവെന്ന് അധികൃതര്‍ പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാത്തവരെ തിരിച്ചയക്കും.