പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യപ്പന്മാർക്ക് സഹായവുമായി വനം വകുപ്പ് അവതരിപ്പിച്ച 'അയ്യൻ' ആപ്പ്. ശബരിമലയിലേക്കുള്ള പ്രധാന പാതകളിൽ എല്ലാം ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ആപ്പ് വഴി അറിയാൻ സാധിക്കും. ഓഫ് ലൈനായും പ്രവർത്തിക്കുന്ന രീതിയിലാണ് ആപ്പിന്‍റെ രൂപകൽപന.
സന്നിധാനത്തേക്കുള്ള ദൂരം, മെഡിക്കൽ എമർജൻസി യൂണിറ്റ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, എലഫന്‍റ് സ്‌ക്വാഡ് യൂണിറ്റ് വിവരങ്ങൾ തുടങ്ങി അയ്യപ്പന്മാർക്ക് യാത്രക്കിടെ ആവശ്യമായ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. തീർഥാടനത്തിന് എത്തുന്ന അയ്യപ്പ ഭക്തർ പാലിക്കേണ്ട ആചാര മര്യാദകളും പൊതു നിർദേശങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ വേണ്ടി അടിയന്തര സഹായ നമ്പറുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. കാനനപാത കവാടങ്ങളിലുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്തോ https://play.google.com/store/apps/details?id=com.sabarimala.sabariwalk എന്ന ലിങ്ക് വഴിയോ ആപ്പ് ഡൗൺലോഡ് ചെയ്യാം.
പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിൽ ആപ്പ് ലഭ്യമാണ്. കാനന പാതയുടെ കവാടങ്ങളിൽ ഉള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌തും ഭക്തര്‍ക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാം.
also read: കാനന പാതയില്‍ 'അയ്യന്‍' സഹായമാകും; മൊബൈല്‍ ആപ്പുമായി വനം വകുപ്പ്