പത്തനംതിട്ട: 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. പമ്പാ നദീതീരത്ത് നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്‍ പരിസരത്തുള്ള സ്റ്റാളുകളില്‍ നിന്നാണ് പ്ലാസ്റ്റിക് പിടിച്ചെടുത്തത്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, പാക്കറ്റ് കവറുകള്‍, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പര്‍ കപ്പുകള്‍, ബൗള്‍, ഗാര്‍ബേജ് ബാഗ് കൂടാതെ കണ്‍വന്‍ഷനോടനുബന്ധിച്ച് പഞ്ചായത്ത് നിരോധിച്ച പരസ്യ നോട്ടീസ്, ബുക്ക്ലെറ്റ്, ബ്രോഷര്‍, ലഘുലേഖ എന്നിവയാണ് ഇവിടെനിന്ന് കണ്ടെത്തിയത്. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്‍റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.
മാരാമണ്‍ കണ്‍വന്‍ഷന്‍ സ്റ്റാളുകളില്‍ നിന്ന് 50 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു - പത്തനംതിട്ട
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷൻ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്