ETV Bharat / state

ആറൻമുള വള്ളസദ്യക്ക് നാളെ തുടക്കം - ആറൻമുള വള്ളസദ്യ

വഴിപാട് വള്ളസദ്യകളുടെ പാചക ജോലികൾക്കായി ഇന്ന് ഊട്ടുപുരയിലെ അടുപ്പിൽ അഗ്നി പകർന്നു.

ആറൻമുള വള്ളസദ്യക്ക് നാളെ തുടക്കം
author img

By

Published : Aug 4, 2019, 11:21 PM IST

Updated : Aug 4, 2019, 11:54 PM IST

പത്തനംതിട്ട: ആറൻമുള ശ്രീ പാർത്ഥസാരഥിയുടെ ഇഷ്‌ടവഴിപാടായ വള്ളസദ്യക്ക് നാളെ തുടക്കമാകും. വള്ളസദ്യയുടെ ഉദ്‌ഘാടനം എൻഎസ്‌എസ് പ്രസിഡന്‍റ് അഡ്വ. പി എൻ നരേന്ദ്രനാഥൻ നായർ നിര്‍വഹിക്കും. വഴിപാട് വള്ളസദ്യകളുടെ പാചക ജോലികൾക്കായി ഇന്ന് ഊട്ടുപുരയിലെ അടുപ്പിൽ അഗ്നി പകർന്നു. ശ്രീകോവിലിൽ നിന്ന് തെളിയിക്കുന്ന ദീപം മുതിർന്ന പാചകക്കാരനാണ് അടുപ്പിലേക്ക് പകര്‍ന്നത്.

ആറൻമുള വള്ളസദ്യക്ക് നാളെ തുടക്കം

ഉദ്‌ഘാടനചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്‌മകുമാർ, ബോർഡ് അംഗങ്ങൾ, സാമൂഹിക രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഇക്കൊല്ലത്തെ വള്ളസദ്യകൾ പരമാവധി ഹരിത ചട്ടങ്ങൾ പാലിച്ച് നടത്തുമെന്നും പള്ളിയോട സേവാ സംഘം പ്രസിഡന്‍റ് കൃഷ്‌ണകുമാർ കൃഷ്‌ണവേണി പറഞ്ഞു. ഈ വർഷം ഇതുവരെ 430 വള്ളസദ്യകളാണ് ബുക്ക് ചെയ്‌തിട്ടുള്ളത്.

Intro:ആറൻമുള വള്ളസദ്യകൾക്ക് ഈ മാസം 5 ന് തുടക്കമാകും. വള്ളസദ്യകളുടെ ഉത്ഘാടനം എൻ എസ് എസ് പ്രസിഡന്റ് അഡ്വ. പി എൻ നരേന്ദ്രനാഥൻ നായർ ഉത്ഘാടനം ചെയ്യും.Body:ആറൻമുള ശ്രീ പാർത്ഥസാരഥിയുടെ ഇഷ്ട വഴിപാടായ വള്ളസദ്യകൾക്ക് ഈ മാസം 5 ന് തുടക്കമാകുമെന്ന് സംഘാടകരായ പള്ളിയോട സേവാസംഘം ഭാരവാഹികൾ പറഞ്ഞു.

ബൈറ്റ്

      വഴിപാട് വള്ളസദ്യകളുടെ പാചക ജോലികൾക്കായി ഇന്ന് ഊട്ടുപരയിലെ അടുപ്പിൽ അഗ്നി പകർന്നു.ശ്രീ കോവിലിൽ നിന്ന് തെളിയിക്കുന്ന ദീപം മുതിർന്ന പാചകക്കാരനാണ് അടുപ്പിലേക്ക് പകരുന്നത്. 5 ന് എൻ എസ് എസ് പ്രസിഡന്റ് അഡ്വ. പി എൻ നരേന്ദ്രനാഥൻ നായർ ഇക്കൊല്ലത്തെ വള്ളസദ്യകളുടെ ഉത്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ ബോർർഡ് അംഗങ്ങൾ, സാമുഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.  ഇക്കൊല്ലത്തെ വള്ളസദ്യകൾ പരമാവധി ഹരിത ചട്ടങ്ങൾ പാലിച്ച് നടത്തുമെന്നും പള്ളിയോട സേവാ സംഘം പ്രസിഡന്റ് കൃഷ്ണകുമാർ ക്യഷ്ണവേണി പറഞ്ഞു.ഈ വർഷം ഇത് വരെ 430 വള്ളസദ്യകളാണ് ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളത്Conclusion:
Last Updated : Aug 4, 2019, 11:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.